Connect with us
fed final

Kerala

എഐവൈഎഫ് നേതാവിനെ മദ്യലഹരിയിൽ മർദ്ദിച്ചെന്ന് പരാതി; പോലീസുകാരന് സ്പെൻഷൻ, അഗളി എസ്.ഐക്ക് ട്രാൻസ്ഫർ

Avatar

Published

on

പാലക്കാട്: എഐവൈഎഫ് നേതാവിനെ മദ്യലഹരിയിൽ പോലീസുകാരൻ മർദ്ദിച്ചെന്ന പരാതിയിൽ കെഎപി രണ്ട് ബറ്റാലിയനിലെ പോലീസുകാരന് സസ്പൻഷൻ.അതെ സമയം സ്വാഭാവിക സ്ഥലംമാറ്റം എന്നരീതിയിൽ അഗളി എസ്.ഐ ജയപ്രസാദിനെ ട്രാൻസ്ഫർ ചെയ്തിരിക്കുന്നതിന് പിന്നിലും ഇതേ എഐവൈഎഫ് നേതാവുമായി ബന്ധപ്പെട്ട വിഷയത്തിലെ സമ്മർദ്ദമാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കോട്ടായി പോലീസ് സ്റ്റേഷനിലേയ്ക്കാണ് എസ്ഐ ജയപ്രസാദിനെ സ്ഥലംമാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി കെഎപി രണ്ട് ബറ്റാലിയൻ മുട്ടിക്കുളങ്ങര ക്യാമ്പിലെ സേനാംഗമായ രാജ് കുമാർ മദ്യലഹരിയിൽ, എഐവൈഎഫ് അഗളി മേഖല പ്രസിഡൻ്റ് അലി അകബറിനെ മർദ്ദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രാജ്കുമാറിനെ സസ്പെൻഡ് ചെയ്തത്. രാജ്കുമാറിൻ്റെ പരാതിയിൽ അലി അക്ബറിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഒരു കേസ് അന്വേഷണവുമായി ബന്ധ്പെട്ട് അഗളി എസ്.ഐ കോയമ്പത്തൂരിൽ എത്തിയപ്പോൾ അലിഅക്‌ബറുമായി കേസിന് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ഇതിനെ തുടർന്ന് പാർട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് അഗളി എസ്ഐയെ സ്ഥലംമാറ്റിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Advertisement
inner ad

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Kerala

യൂത്ത്കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമം: ചിന്താ ജെറോമിന്റെ പങ്കിൽ റിപ്പോർട്ട് തേടി കോടതി

Published

on

കൊല്ലം: നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ചിന്താ ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി. അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അഡ്വ. ധീരജ് രവി മുഖേന വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി റിപ്പോർട്ട് തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നിയതാ പ്രസാദ് ആണ് ഹർജി പരിഗണിച്ചത്. ആക്രമണം നടത്തിയതിനുശേഷവും മുമ്പും ചിന്താ ജെറോമിനോടൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതും പാട്ടു പാടുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഢാലോചന അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.

ആക്രമണ കേസിൽ ഇതുവരെയും രണ്ട് പ്രതികൾ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾ പൊതു വേദികളിൽ ഉൾപ്പെടെ പരസ്യമായി തങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നിർദ്ദേശാനുസരണം ആണ് ഈ കേസിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതും ആണെന്ന് അഡ്വ. ധീരജ് രവി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisement
inner ad
Continue Reading

Kerala

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: മഹാത്മാ ഗാന്ധിയുടെ ഛായാചിത്ര ജാഥ 29ന്

Published

on

Continue Reading

Featured