Connect with us
48 birthday
top banner (1)

Featured

സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായ് പെരുമാറിയെന്ന് പരാതി

Avatar

Published

on


കോഴിക്കോട്: ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി അപമര്യാദയായ് പെരുമാറിയെന്ന് പരാതി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ച്, പരിഹാസ രൂപത്തില്‍ മറുപടി പറഞ്ഞ സുരേഷ്‌ഗോപിയുടെ ശരീര ഭാഷയാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശിക്കപ്പെടുന്നത്. ആദ്യ ചോദ്യത്തിന് പ്രതികരണമായ് ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ വനിതാ മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ രണ്ടാമതും സുരേഷ് ഗോപിയില്‍ നിന്ന് ഇതേ പ്രവര്‍ത്തി തന്നെയുണ്ടായി. അപ്പോള്‍ തന്നെ നടന്റെ കൈ തന്റെ തോളില്‍ നിന്ന് എടുത്തുമാറ്റാന്‍ മാധ്യമ പ്രവര്‍ത്തക ശ്രമിച്ചു.
  2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ്‌ഗോപി, റോഡരികില്‍ നിന്ന ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന ദൃശ്യങ്ങള്‍ ഏറെ വിവാദമായിരുന്നു. സ്ത്രീകളോട് അപമര്യാദയായ് പെരുമാറുന്ന സുരേഷ്‌ഗോപിയുടെ രീതി ബിജെപിയ്ക്കുള്ളിലും കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.  

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍

Published

on


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു

Advertisement
inner ad

കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏതറ്റംവരെയും പോകും: വി ഡി സതീശൻ

Published

on

ചേലക്കര: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ വന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട ചില ഉദ്യോഗസ്ഥന്‍മാര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വീടുകളില്‍പോയി വോട്ട് ചെയ്യുന്ന പ്രക്രിയ സുതാര്യമല്ലാതെ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും കൂടാതെ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും നിബന്ധനകള്‍ക്ക് അനുസരിച്ച് കവറില്‍ ഒട്ടിച്ച് ബാലറ്റ് ബോക്‌സില്‍ ഇടേണ്ടതാണ്. ഇത് അസാധുവാക്കാനുള്ള ശ്രമങ്ങള്‍ പല ഉദ്യോഗസ്ഥന്‍മാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട്. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സുതാര്യമല്ലാതെ ഈ വോട്ട് രേഖപ്പെടുത്തുകയും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീന്‍ മുന്നറിയിപ്പ് നല്‍കി.

Advertisement
inner ad
Continue Reading

Featured

എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി

Published

on

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് രാഷ്ടീയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പാലക്കാട് പോരാട്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആശയ പോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

സരിന്‍ രാഷ്ട്രീയവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പറയുന്നില്ല. എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. വരുന്നവരെ ഒക്കെ കൈ കഴുകി സ്വീകരിക്കുന്ന പാര്‍ട്ടി ആകാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അതാണ് സരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പറ്റിയത്.

Advertisement
inner ad

സരിനെ കോണ്‍ഗ്രസ് നടത്തിയിരുന്ന ഒരു പോരാട്ടത്തിലും കണ്ടിട്ടില്ല. സരിനെ ഒറ്റപ്പാലത്ത് നിര്‍ദേശിച്ചത് കെപിസിസി അല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരല്ല പാര്‍ട്ടി വിട്ടവര്‍. സരിന്‍ പറയേണ്ടത് രാഷ്ട്രീയമാണ്, കൈ കൊടുക്കുന്നതല്ല പറയേണ്ടതെന്നും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗൗരവമായ പ്രശ്നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Advertisement
inner ad
Continue Reading

Featured