ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കൈക്കുഞ്ഞുമായി എത്തിയവർക്ക് പരിശോധന നിഷേധിച്ചതായി പരാതി

ശാസ്താംകോട്ട : കോവിഡ് ലക്ഷണങ്ങളുമായി കൈക്കുഞ്ഞുമായി എത്തിയവർക്ക് ആശുപത്രി അധികൃതർ പരിശോധന നിഷേധിച്ചതായി പരാതി.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സംഭവം.ശൂരനാട് പടിഞ്ഞാറ്റം കിഴക്ക് സ്വദേശിനികളായ യുവതികളെയാണ്  ടെസ്റ്റ് നടത്താൻ പറ്റില്ലെന്ന് പറഞ്ഞ് മടക്കി അയച്ചത്.28 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളുമായാണ് ഇവർ ആശുപത്രിയിലെത്തിയത്.ചർദ്ദിയും തലവേദനയും പനിയും കലശലായ ഇവർ കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണുകയും അദ്ദേഹം നിർദേശിച്ചതനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നതിനു വേണ്ടി പനി ക്ലിനിക്കിൽ എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു.മറ്റ് പഞ്ചായത്തുകളിൽ നിന്നും എത്തുന്നവർക്ക് ഇവിടെ ടെസ്റ്റ് ചെയ്യില്ല എന്ന സമീപനമാണ് ഉണ്ടായത്.കുട്ടികളുമായി മറ്റ് ആശുപത്രികളിലേക്ക് പോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയിട്ടും ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റലിലെ അധികാരികൾക്ക് യാതൊയും കുലുക്കവും ഉണ്ടായില്ല.പിന്നീട് ശൂരനാട് സി.എച്ച്.സിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക്കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.അതിനിടെ കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരുടെ ആതുരാലയമായ ശാസ്താംകോട്ടതാലൂക്ക് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ ടെസ്റ്റ് നടത്താതെമടക്കി അയക്കുന്നത് പതിവായിരിക്കയാണ്.കോവിഡ് രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും എത്തുന്നവർക്കും പരിശോധന നിഷിദ്ധമാണ്.കഴിഞ്ഞ ആഴ്ചരോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തിയവരോട് ചൂടുവെള്ളം കുടിച്ചും ആവി കൊണ്ടും വീട്ടിലിരിക്കാൻ ഡോക്ടർ ഉപദേശിച്ചതായി പരാതി ഉയർന്നിരുന്നു.ശാസ്താംകോട്ടയിലെ സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണ് താലൂക്കാശുപത്രി അധികൃതർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.മുമ്പും പലപ്പോഴും ഇത്തരം നിരവധി  ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.അതിനിടെ പാവപ്പെട്ട രോഗികളോട് കാണിക്കുന്ന ഇത്തരം അവഗണകൾക്കെതിരെ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ശൂരനാട് വടക്ക് പഞ്ചായത്തംഗം സുനിതാ ലത്തീഫ്, ആർവൈഎഫ് നേതാവ് സുഭാഷ്.എസ്.കല്ലട എന്നിവർ അറിയിച്ചു

Related posts

Leave a Comment