ഓണം പ്രമാണിച്ച്‌ സഹകരണ ബാങ്കുകള്‍ വഴി സബ്സിഡി നിരക്കില്‍ നല്‍കുന്ന വെളിച്ചെണ്ണയില്‍ തൂക്കകുറവെന്ന്​ പരാതി

കണ്‍സ്യൂമര്‍ ഫെഡ് ഓണം പ്രമാണിച്ച്‌, സഹകരണ ബാങ്കുകള്‍ വഴി സബ്സിഡി നിരക്കില്‍ നല്‍കുന്ന 500 ഗ്രാം തൂക്കമുള്ള പാക്കറ്റിലാണ് കുറവുള്ളത്​.500 ഗ്രാം തൂക്കമുള്ള പാക്കറ്റില്‍ 335 ഗ്രാം തൂക്കം മാത്രമാണുള്ളത്.

ഇതേ തുടര്‍ന്ന് സഹകാരികള്‍ പലരും വെളിച്ചെണ്ണ തിരികെയെത്തിച്ച്‌ ബാങ്ക് ജീവനക്കാരുമായി സംഘര്‍ഷമുണ്ടാവുകയാണെന്ന് കളമശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റും കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ വി.കെ.ഷാനവാസ് ആരോപിച്ചു.

പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ പരാതി യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തി, അഴിമതി പുറത്ത് കൊണ്ടുവരണമെന്ന് വി.കെ.ഷാനവാസ് ആവശ്യപ്പെട്ടു.

Related posts

Leave a Comment