അമിത്ഷാ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പരാതി

ലക്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.
ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
അമിത് ഷായുടെ ഭവന സന്ദര്‍ശനത്തിനിടെ നിരവധി പേര്‍ തടിച്ചുകൂടിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചുവെന്നും പരാതിയിലുണ്ട്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ബിജെപിക്കും അമിത് ഷായ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എസ്പിയുടെ ആവശ്യം.

Related posts

Leave a Comment