പീഡനശേഷം ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി ; ഡി വൈ എഫ് ഐ നേതാവിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ നടപടിയെടുത്ത് സിപിഎം

തിരുവല്ലയിലെ പീഡനപരാതിയില്‍ സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ പാര്‍ട്ടി നടപടി. മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് നടപടി സ്വീകരിച്ചതെന്ന് ഏരിയാ നേതൃത്വം.പീഡന ശേഷം ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ സി.പി.എം തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർക്കെതിരെ കേസ് എടുത്തിരുന്നു.സിപിഎം മുൻ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്. 2021 മെയ്മാസത്തിൽ പരാതിക്കാരിയെ ബ്രാഞ്ച് സെക്രട്ടറി സജിമോനും നാസർ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മറ്റുപത്ത് പേർക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. പാർട്ടി സമ്മേളനം നടക്കുന്ന സമയമായതിനാൽ പരാതിക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണോ എന്നും പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment