തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവം; സി പി എം – ഡി വൈ എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കോൺഗ്രസ്

തിരുവല്ലയിൽ സിപിഎം വനിത സഖാവിനെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ദ്യശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട ചുമത്രയിലെ സി പി എം , ഡി വൈ എഫ് ഐ നേതാക്കളെ അറസ്റ്റു ചെയ്യാതെ, കുറ്റക്കാരെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡിസി.സി പ്രസിഡൻ്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, ഡിസി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, അഡ്വ. രാജേഷ് ചാത്തങ്കേരി.ബിജിമോൻ ചാലാക്കേരി,മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വിബിത ബാബു,നിയോജകമണ്ഡലം പ്രസിഡന്റ്‌ അരുന്ധതി അശോക് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment