സ്റ്റാർമാജിക് ടെലിവിഷൻ പരിപാടിക്കെതിരെ പരാതി ; വിവാദം തുടരുന്നു

കൊച്ചി: ഇടവേളക്ക് ശേഷം സ്റ്റാർമാജിക് ടെലിവിഷൻ പരിപാടി വീണ്ടും വിവാദത്തിലേക്ക്. മിമിക്രി താരങ്ങളും സിനിമാ താരങ്ങളും പങ്കെടുക്കുന്ന ഈ ഗെയിം ഷോയ്ക്ക് എതിരെ പരാതികൾ ഉയരുകയാണ്. ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ ബാല വേലയ്ക്ക് തുല്യമാണെന്നും ഇത്തരം പരിപാടികൾ നിർത്തലാക്കണം എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ക്യാംപയിൻ നടക്കുന്നുണ്ട. ഒരു പെൺകുട്ടിയെയും, മറ്റൊരു വീട്ടിൽ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളർത്തരുതെന്നും അമ്മമാരെ തിരുത്താൻ മക്കൾ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി ചൂണ്ടികാട്ടി.

ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും ഒരു തുറന്ന കത്ത് എന്ന രീതിയിൽ പങ്കുവച്ച കുറിപ്പ് സാമൂഹിക രംഗത്തെ പ്രമുഖർ ഏറ്റെടുക്കുകയാണ്.സമൂഹത്തിലെ ഓരോ ഘടകങ്ങളും ഉത്തരവാദിത്തോടെ കലയേയും ജീവിതത്തെയും കാണണം.
പലപ്പോഴും,പണ്ട് മുതലേ കേൾക്കുന്ന പല കാര്യങ്ങളും, പലരും, വീണ്ടും അതുപോലെ ആവർത്തിക്കാറുണ്ട്.
അത്തരത്തിലൊന്നാണ്,പെൺകുട്ടികളെ വളർത്തുമ്പോളുള്ള ചട്ടക്കൂടുകൾ..!
ഇന്ന് കാലം മാറി… അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നു.
ഇത്തരം കമെന്റുകൾ അപ്പോളപ്പോൾ തിരുത്തപ്പെടണം.
ചാനലുകളിലൊക്കെ, സ്ത്രീ- ശിശു-ഇതര ലിംഗ വിഷയത്തിലെ ഇത്തരം തരം താഴ്ത്തലുകൾ ഇല്ല എന്നുറപ്പിക്കാൻ,പ്രത്യേക കമ്മിറ്റികൾ വെക്കുകയോ, ആദ്യം നൽകുന്ന അനുമതി പത്രത്തിൽ, ഇതുൾപ്പെട്ട മാർഗ്ഗനിർദേശങ്ങൾ എഴുതികൊടുക്കുകയോ വേണം..!
ഒരു പെൺകുട്ടിയെയും, മറ്റൊരു വീട്ടിൽ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളർത്തരുത്.!
അമ്മമാരെ തിരുത്താൻ മക്കൾ തയ്യാറാകണം!ശക്തരാകണം
ഞാനും ഈ പ്രസ്താവനയിൽ പങ്കു ചേരുന്നു!

ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും ഒരു തുറന്ന കത്ത്.

ഇതിൽ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേർഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്
പ്രസ്തുത പരിപാടിയിൽ ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്.
ആ പെൺകുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുമെന്നും അത് പെൺകുട്ടിയായതിനാലും മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.
ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.

പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.
ആയതിനാൽ പ്രസ്തുത കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്

 1. അഡ്വ: ഷഹീൻ പിലാക്കൽ
 2. Adv. Sabu Philip
 3. Adv. Rani Korath
 4. Adv Leenu Anandhan
 5. Ak Vinod
 6. Suresh K G
 7. Sajan M S Pattammadi
 8. Johnson Np
 9. Adv Cuckoo Devaky
 10. Thanuja Bhattathiri
 11. Sujatha Varma

Related posts

Leave a Comment