വ്യാജവാർത്ത നൽകിയ ക്രൈം നന്ദകുമാറിനെതിരെ പരാതി

കൊച്ചി : വ്യാജവാർത്ത നൽകിയ ക്രൈം നന്ദകുമാറിനെതിരെ യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസൻ്റേഷൻ സിറ്റി പൊലീസ് കമ്മീഷണർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള www.thecrimeonline.com എന്ന വെബ് പോർട്ടൽ വഴിയും, ക്രൈം ഓൺലൈൻ ന്യൂസ് മുഖാന്തരവും ഡൊമിനിക് പ്രസൻ്റേഷനെ കുറിച്ച് തികച്ചും വ്യാജമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിനെതിരെയാണ് പരാതി നൽകിയത്. എറണാകുളം ജില്ലയിലെ യുഡിഎഫ് ചെയർമാനും, മുൻകേരള സംസ്ഥാന മന്ത്രിയും, എംഎൽഎയും, നിലവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റുമായ ഡൊമിനിക് പ്രസൻ്റേഷൻ സിപിഎം പാർട്ടിയിൽ ചേരാൻ പോകുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചത് തീർത്തും സത്യവിരുദ്ധവും, അപകീർത്തികരമായ ,വ്യാജ വാർത്തയാണന്നും ആണെന്നും പരാതിയിൽ പറയുന്നു. ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നു സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഡൊമനിക് പ്രസൻ്റേഷൻ ആവശ്യപ്പെട്ടു. കോടതി വഴിയും ഉചിതമായ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Comment