Service news
തുടർച്ചയായ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരു പതിറ്റാണ്ട് പിന്നോട്ടടിച്ചു: ചവറ ജയകുമാർ

തിരുവനന്തപുരം:തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുകയാണ്. ക്ഷാമബത്ത,ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണ്.2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.6 ഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽവാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്.സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്ന് ഒന്നുകൂടി കൂട്ടിച്ചേർത്തു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.
Service news
പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ

സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ രഖീഷ് കുമാർ എ യെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടര വർഷമായി അധികാരത്തിലിരിക്കുന്ന ഇടത് പക്ഷ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത പശ്ചാത്തലത്തിലാണ് സെറ്റോ പണിമുടക്കിന് നേതൃത്വം നല്കിയത്. സർക്കാരിന്റെ ഈ ആനുകൂല്യ നിഷേധങ്ങളിൽ മനം മടുത്ത ജീവനക്കാർ പണിമുടക്കിനെ ഏറ്റെടുക്കുകയായിരുന്നു. അറുപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പണിമുടക്കി. സർക്കാരിനെതിരേയുള്ള ജീവനക്കാരുടെ ശക്തമായ വികാരമാണ് പണിമുടക്ക് ദിവസം സംസ്ഥാനത്ത് പ്രതിഫലിച്ചത്. ഇതിൽ വിറളി പൂണ്ട ഭരണാനുകൂല സംഘടന പണിമുടക്കിയ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റി കൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയാണ്.
ഹെൽത്ത് ഇൻസ്പെക്ടറായി ഡി.വി.സി. യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന രഖീഷ് കുമാർ എ യെ മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കണം. അർദ്ധരാത്രി 12.28 നാണ് ഉത്തരവ് ഒപ്പിട്ടിരിക്കുന്നത് എന്നത് ദുരൂഹമാണ്. ഭരണാനുകൂല സംഘടനയുടെ തിട്ടൂരത്തിന് വഴങ്ങി ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
ക്രമവിരുദ്ധമായി പുറപ്പെടുവിച്ചിട്ടുള്ള ഈ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണം. ഇനിയും ഇത്തരത്തിലുള്ള പ്രതികാര നടപടി തുടരാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൗഷാദ് അധ്യക്ഷത വഹിച്ചു.എ. പ്രസന്നകുമാർ,റ്റി. ഒ ശ്രീകുമാർ, ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാകേഷ്, മോബിഷ് പി തോമസ്, ജോർജ്ജ് ആന്റണി, ഷൈജി ഷൈൻ,അരുൺ ജി. ദാസ്, എസ്.വി.ബിജു,ബി.
എൻ ഷൈൻ കുമാർ, ഷിബി എൻ.ആർ, രതീഷ് രാജൻ, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ.കെ, റെനി രാജ്, നൗഷാദ്, സുധീതുടങ്ങിയവർ സംസാരിച്ചു.
Service news
രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം റദ്ദ് ചെയ്യണം – ചവറ ജയകുമാർ

തിരുവനന്തപുരം : ട്രഷറി വകുപ്പിൽ രാഷ്ട്രീയ പ്രേരിതമായി നടത്തിയിട്ടുള്ള സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ട്രഷറി ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയോറിറ്റി പാലിക്കാതെയാണ് പ്രമോഷനുകൾ നടന്നത്. ഒട്ടുമിക്ക വകുപ്പുകളിലും സ്ഥലം മാറ്റം ഓൺലൈനായി നടക്കുന്നു. ട്രഷറിയിൽ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾക്ക് സൗകര്യപ്രദമായ സ്ഥലം മാറ്റം നൽകുന്നു. തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോൾ ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥന് അലവൻസ് നൽകുന്നതിൽപ്പോലും രാഷ്ട്രീയ നിറം നോക്കുന്നു. പ്രതിപക്ഷ സംഘടനയിൽ അംഗമായി എന്നതിന്റെ പേരിൽ മാത്രം വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടുകയാണ്. അടുത്തിടെ പുറപ്പെടുവിച്ച ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രമോഷനിൽ പോലും സീനിയോറിറ്റി മറികടന്ന് കൊണ്ട് ജൂനിയറായ ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ലയിൽ തന്നെ നിലനിർത്തിയിരിക്കുന്നു.വളരെയേറെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ് വകുപ്പിലെ ജീവനക്കാർ. ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്ന വകുപ്പിൽ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ തയ്യാറാകേണ്ടതാണ്. ജീവനക്കാരെ രാഷ്ട്രീയമായി തരം തിരിക്കുന്നത് ഡയറക്ടർ അവസാനിപ്പിക്കണം. ഇനിയും ഇത്തരത്തിൽ രാഷ്ട്രീയ പകപോക്കലുകൾ നടത്താനാണ് ശ്രമിക്കുന്നതെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി ആർ.എസ് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.വി.എസ്. രാകേഷ്, മൊബിഷ് പി തോമസ്, എൻ.പി അനിൽകുമാർ, ഷിബി എൻ.ആർ, മരുതൂർ ബിജോയ്, എൻ.വി വിപ്രേഷ് കുമാർ, ലിജു എബ്രഹാം, ശ്രീഗണേഷ് എന്നിവർ സംസാരിച്ചു.
Service news
ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് സെക്ര. അസോസിയേഷൻ

ഇടതുഭരണത്തിൽ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പാമ്പുകളെയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കണ്ടത്. അതും പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിൽ . ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ്
പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷനുള്ളിൽ പാമ്പിനെ ജീവനക്കാർ തല്ലിക്കൊന്നത്. നാല് മണിക്കൂറിനുള്ളിൽ കേവലം മുപ്പതു മീറ്റർ മാത്രം അകലെയുള്ള ജലവിഭവ വകുപ്പിൽ പാമ്പിനെ കണ്ടത്. മാലിന്യം യഥാവിധി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരവസ്ഥയിൽ എത്തിപ്പെട്ടതെന്നും ജീവനക്കാർ ആശങ്കയുടെയും ഭയപ്പാടിൻ്റെയും മുൾമുനയിലാണെന്നും അടിയന്തരമായി പരിഹാര നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login