കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചു , മാധ്യമപ്രവർത്തകരുടെയടക്കം പ്രൊഫൈലുകൾ ലിങ്കടിൻ ബ്ലോക്ക് ചെയ്തു

കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചു എന്ന പേരിൽ മാധ്യമപ്രവർത്തകരുടെയും ഗവേഷകരുടെയും അടക്കം നിരവധി അക്കൗണ്ടുകൾ ചൈനയിൽ ലിങ്കടിൻ ബ്ലോക്ക് ചെയ്തു . ബ്ലോക്ക് ചെയ്തതിനെ പറ്റി ഉപപോക്താക്കളോട് ലിങ്കടിൻ തക്കതായ കാരണം ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിൽ കൂടി ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ നിർദ്ദേശ പ്രകാരമാണ് ബ്ലോക്ക് ചെയ്തത് എന്നാണ് ചൈനയിൽ പ്രചരിക്കുന്നത് .

ചൈനയിൽ പ്രവർത്തിക്കണമെങ്കിൽ അവിടെയുള്ള നിയമങ്ങൾ പാലിക്കണമെന്നാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതിയുള്ള കമ്പനിയുടെ വക്താവ് പറഞ്ഞത് .മെയിൽ സന്ദേശം അയച്ചുകൊണ്ടാണ് കമ്പനി ഉപപോക്താക്കളോട് വിവരം അറിയിച്ചത് . അവരുടെ പ്രൊഫൈൽ ചൈനയിൽ കാണാൻ സാധിക്കില്ല എന്നായിരുന്നു സന്ദേശം . ചിലർ ഇതിന്റെ സ്ക്രീൻഷോട്ട് പുറത്തു വിട്ടതോടെയാണ് വിഷയം ചർച്ചയാകുന്നത് .

സമൂഹമാധ്യമങ്ങളിൽ തങ്ങളെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലൂടെ ഫാസിസ്റ്റ് നടപടികളാണ് ചൈനീസ് ഗവണ്മെന്റ് കൈക്കൊള്ളുന്നത് എന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു .

Related posts

Leave a Comment