കോമൺവെൽത്ത് ഗെയിംസ് ; 1958ൽ മിൽഖാ സിംങ്ങിലൂടെ തുടങ്ങിവെച്ച ഇന്ത്യയുടെ സ്വർണവേട്ടക്ക് ഡബിൾ സെഞ്ചറി അടിച്ച് പിവിസിന്ധു

ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണ നേട്ടത്തിലൂടെ ചരിത്രംകുറിച്ച പിവി സിന്ധുവിന്റെ നേട്ടത്തിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി. 1958ലെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ മിൽഖാ സിംഗ് ലൂടെ തുടങ്ങിവെച്ച സ്വർണ്ണ നേട്ടം ഇന്ന് ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധു ബാഡ്മിന്റൺ വനിതാ സിംഗിൾസിലെ സ്വർണ നേട്ടത്തോടെ ഇന്ത്യയുടെ കോമൺവെൽത്ത് സ്വർണനേട്ടം ഇരുന്നൂറ് തികച്ചത് സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യയുടെ തപ്പാവിൽ മഹത്തായ ഒരു തൂവൽകൂടിയാണെന്ന് താങ്കൾ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യയുടെ തപ്പാവിൽ മഹത്തായ ഒരു തൂവൽ ചേർത്തിരിക്കുന്നു!

ഇന്ത്യയുടെ 200-ാമത് CWG ഗോൾഡ്🥇

മിൽഖാ സിംഗ് ജി മുതൽ പി വി സിന്ധു വരെ യഥാർത്ഥ ചാമ്പ്യന്മാരാണ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഈ നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

Related posts

Leave a Comment