കോമണ്‍വെല്‍ത്ത് ഗെയിംസ് : ബോക്‌സിംഗില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീന് സ്വര്‍ണം

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതാ ബോക്‌സിംഗ് 50 കിലോ ഗ്രാം വിഭാഗത്തില്‍ നിഖാത് സരീന്‍ സ്വര്‍ണം നേടി. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി മക്‌ന്യുലിനെയാണ് നിഖാത് ഫൈനലില്‍ തോല്‍പിച്ചത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമായിരുന്നിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 17 ആയി.

Related posts

Leave a Comment