കോമണ്‍വെല്‍ത്ത് ഗെയിംസ് ; ലോംങ് ജംമ്പ് ഫൈനലില്‍ മലയാളി താരങ്ങളായ മുരളി ശ്രീ ശങ്കറും, മുഹമ്മദ് അനീസ് യാഹിയയും

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംങ് ജംമ്പ് ഫൈനലില്‍ മലയാളി താരങ്ങളായ മുരളി ശ്രീ ശങ്കറും, മുഹമ്മദ് അനീസ് യാഹിയയും ഇന്ന് മത്സരിക്കും. രാത്രി 12 മണിക്കാണ് ഫൈനല്‍ ആരംഭിക്കുക.നേരത്തെ യോഗ്യത റൗണ്ടില്‍ ഗൂപ്പ് എ യില്‍ മത്സരിച്ച ശ്രീ ശങ്കര്‍ 8.05 മീറ്റര്‍ ദൂരം ചാടി ഒന്നാമനായിട്ടാണ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ചാട്ടത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്താന്‍ ശ്രീ ശങ്കറിന് സാധിച്ചിരുന്നു. ഗ്രൂപ്പ് ബി യില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ 7.68 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് മുഹമ്മദ് അനീസ് യാഹിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ശ്രീശങ്കര്‍. 8.36 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോഡിനുടമയാണ് താരം. മികച്ച പ്രകടനത്തിലൂടെ സ്വര്‍ണ്ണമാണ് ശ്രീ ശങ്കര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരം എത്തിയിരുന്നു.നേരത്തെ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രീശങ്കറിന് അവസരം ലഭിച്ചിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. 2018 ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരം കൂടിയാണ് ശ്രീ ശങ്കര്‍.

Related posts

Leave a Comment