കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം: 19കാരൻ ജെറിമി ലാല്‍റിന്നുംഗ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വർണ്ണം നേടി

ന്യൂഡൽഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 19കാരൻ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി ഉയർത്തി. ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.

കരിയറിലെ തന്‍റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറിമി ലാല്‍റിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിച്ചു. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറിമി ലാല്‍റിന്നുംഗ ഉയര്‍ത്തിയത്. ജെറിമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്‌നാച്ചിലെ ജെറിമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ജെറിമിക്ക് പരിക്കേറ്റത് ആശങ്കയാണ്. ഇന്നലെ വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോവിഭാഗത്തിൽ ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായി ചാനു ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയിരുന്നു.

Related posts

Leave a Comment