അന്ന് താരങ്ങൾ തിളങ്ങി, ഇന്ന് മോഡിയെ തിളക്കാൻ നീക്കം


1947-ൽ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ കാലത്താണ് ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുക്കുന്നത്. 2022 കോമൺ വെൽത്ത് ​ഗെയിംസിൽ ഇന്ത്യ 22 ​ഗോൾഡ് മെഡൽ ഉൾപ്പടെ 61 മെഡലുകൾ കരസ്ഥമാക്കിയെന്നത് രാജ്യത്തിന്റെ അഭിമാനകരമായ നേട്ടവും ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് വർധിപ്പിക്കുകയും ചെയ്തു. എന്നാൽ കായിക താരങ്ങളിലുളള മോദി സർക്കാരിന്റെ പ്രത്യേക ശ്രദ്ധയാണ് 2022-ലെ കോമൺ വെൽത്ത് ​ഗെയംസിലെ ഇന്ത്യയുടെ മിന്നും പ്രകടനത്തിനു പിന്നിലെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. വില കൊടുത്ത് വാങ്ങാൻ കഴിയുന്ന ധർമ്മികതയെന്തെന്നറിയാത്ത ചില മാധ്യമങ്ങളും പരസ്യപ്രചാരക കുത്തക കമ്പനികളും പ്രസ്തുത പ്രചാരം ഏറ്റെടുത്ത് കായിക താരങ്ങളുടെ നേട്ടം കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവ​ഗുണം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ഉയർത്തികാണിക്കാനുളള പരിശ്രമം നടത്തി. എന്നാൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അധികാരത്തിലുളള സമയം മൻമോഹൻസിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കേ 2010- ലെ മെഡൽ നേട്ടത്തിന്റെ പകുതി മാത്രമാണ് ഇപ്പോൾ രാജ്യത്തിന് കൈവരിക്കാൻ കഴിഞ്ഞിട്ടുളളത് എന്നതാണ് വസ്തുത.

2010-ലെയും 2022-ലെയും ഇന്ത്യയുടെ മെഡൽ നേട്ടം താരതമ്യം ചെയ്യുമ്പോൾ

കോമൺവെൽത്ത് 2010 കോമൺവെൽത്ത് 2022

സ്വർണം- 38 സ്വർണം- 21
വെളളി – 27 വെളളി- 16
വെങ്കലം- 36 വെങ്കലം – 23
ആകെ – 101 ആകെ 61

എത്രയൊക്കെ മനോഹരമായി പൊതിഞ്ഞ് കാണിച്ചാലും കാപട്യത്തിന്റെ വികൃതമുഖം ജനം തിരിച്ചറിയും. പണം കൊടുത്ത് നടത്തുന്ന പ്രചാരങ്ങളുടെ മുമ്പിൽ സത്യത്തിന്റെ തിരശ്ശീല ഉയരും. അത് കേന്ദ്ര സർക്കാരിന്റെ വക്രിച്ച പ്രതിച്ഛായക്ക് കൂടുതൽ പ്രഹരമേൽപ്പിക്കും

Related posts

Leave a Comment