പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 1O1 രൂപയാണ് കൊച്ചിയിൽ കൂട്ടിയത്. കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ഡൽഹിയിൽ ഇത് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബർ ഒന്നിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലണ്ടറിന് വില വർദ്ധിപ്പിച്ചിരുന്നു.

Related posts

Leave a Comment