മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള കാര്യമല്ല ; ബുളീമിയയെ അതിജീവിച്ച അനുഭവവുമായി നടി പാര്‍വതി തിരുവോത്ത്

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള കാര്യമല്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ബുളീമിയയെ അതിജീവിച്ച അനുഭവം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നെഴുതുകയായിരുന്നു താരം. മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച്‌ ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന രോഗാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ ബുളീമിയയെ അതിജീവിച്ചത് എന്ന് പാര്‍വതി പറയുന്നു. ചിരിക്കുമ്ബോള്‍ തന്റെ കവിളുകള്‍ വലുതായി കാണുന്നതിനാല്‍ വര്‍ഷങ്ങളോളം താന്‍ ചിരിച്ചിരുന്നില്ല. എന്നാല്‍ സൂഹൃത്തുക്കളുടെയും ഫിറ്റ്‌നസ് കോച്ചിന്റെയും തെറപ്പിസ്റ്റിന്റെയുമെല്ലാം സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാന്‍ തനിക്ക് സാധിച്ചുവെന്ന് പാര്‍വതി പറയുന്നു.

Related posts

Leave a Comment