Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

വരുന്നൂ ‘റിമാൽ’ ചുഴലിക്കാറ്റ്; എന്താണീ പേരുകൾക്ക് പിന്നിൽ? ആരാണീ പേര് നൽകുന്നത്?

Avatar

Published

on

ഗ്രീഷ്മ സെലിൻ ബെന്നി

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കേരളത്തിലെ മഴയ്ക്ക് നിദാനമായിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യത്തിൽ ഐഎംഡി ഇതുവരെയും വ്യക്തതകളൊന്നും നൽകിയിട്ടില്ല. അഥവാ ചുഴലി രൂപപ്പെട്ടാൽ ‘റിമാൽ ‘ എന്ന പേരാകും നൽകുക. ഈ സീസണിലെ ആദ്യ ചുഴലികാറ്റിന് പേര് നൽകിയിരിക്കുന്നത് ഒമാനാണ്.

Advertisement
inner ad

എന്താണ് ചുഴലികാറ്റ്?

ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ കൂട്ടമാണ് ചുഴലിക്കാറ്റ്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഒരാഴ്ചയോ അതിലേറെയോ നീണ്ടുപോകുന്നവയാണ്. ഒരേസമയം ഒന്നിലധികം ചുഴലികാറ്റ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

Advertisement
inner ad

പേരിനു പിന്നിൽ

ചുഴലിക്കാറ്റുകളെ തിരിച്ചറിയുന്നതിനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമുള്ള എളുപ്പവഴി എന്ന നിലയിലും അതിലുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായാണ് ചുഴലികാറ്റുകൾക്ക് പേരുകൾ നൽകുന്നത്. ദിശ കണക്കുകൾ നിരത്തി മുന്നറിയിപ്പുകൾ നൽകിയാൽ ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്കൊഴികെ സാധാരക്കാർക്ക് മനസിലാക്കുവാൻ പ്രയാസമാകുമെന്ന വിലയിരുത്തലിൽ നിന്നാണ് ചുഴലികാറ്റുകൾക്ക് പേരുകൾ നൽകുക എന്ന ആശയത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ തിരിച്ചറിയുന്നതിനും വേണ്ട മുന്നറിയിപ്പുകൾ വേഗത്തിൽ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.

Advertisement
inner ad

ചുഴലിക്കാറ്റിന്റെ നാമകരണ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളും (TCWCs) പ്രാദേശിക പ്രത്യേക കാലാവസ്ഥാ കേന്ദ്രങ്ങളും (RSMCs) ആണ് ചുഴലിക്കാറ്റുകൾക്ക് പേരുനൽകുന്നത്.
ലോകത്ത് 5 TCWC-കളും 6 RSMC-കളുമാണുള്ളത്. ലോകത്തിലെ ആർഎസ്എംസികളിൽ ഒന്നാണ് ഐഎംഡി. കൊടുങ്കാറ്റ് , ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് മുതലായവയിൽ ഉണ്ടാകുന്ന അസാധാരണമായ കാറ്റിൻ്റെ രൂപീകരണം അവർ ട്രാക്ക് ചെയ്യുന്നു.

ഒരു കൂട്ടം രാജ്യങ്ങൾ ചേർന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷനും ഫോർ ഏഷ്യ ആൻഡ് പസഫിക് (ESCAP) രൂപീകരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, മാലിദ്വീപ്, പാകിസ്ഥാൻ, ഒമാൻ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പുകൾ. 2000-ൽ ഈ രാജ്യങ്ങൾ ചുഴലിക്കാറ്റ് പേരുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ അയച്ചുതുടങ്ങി. ഖത്തർ, ഇറാൻ, സൗദി അറേബ്യ, യെമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ പിന്നീട് ചേർന്നു, 13 രാജ്യങ്ങളുടെ ഒരു സംഘം രൂപീകരിച്ചു.

Advertisement
inner ad

ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര് ജീവിതകാലം മുഴുവൻ അതേപോലെ നിലനിൽക്കും, അതിപ്പോൾ ദുർബലമായാലും ശക്തി പ്രാപിച്ചാലും പേരിനു മാറ്റം സംഭവിക്കുന്നില്ല. ഒരു സൈക്ലോണിക് സിസ്റ്റം വികസിപ്പിക്കുകയും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മുൻകൂട്ടി നിശ്ചയിച്ച പട്ടികയെ അടിസ്ഥാനമാക്കി ആകും അതിനു പേര് നൽകുന്നത്.

ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പട്ടികയില്‍ നിന്ന് പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികാറ്റുകൾക്ക് പേരുകൾ നിർദേശിക്കുന്നത് ഈ രാജ്യങ്ങളാണ്. എളുപ്പത്തിൽ ഉച്ചരിക്കാനും ഓർമ്മിക്കാനും കഴിയുന്നതും കുറ്റമോ വിവാദമോ സൃഷ്ടിക്കാത്തതുമായ പേരുകളുമാണ് ഉപയോഗിക്കേണ്ടത്. ആളുകൾക്ക് തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ വിവിധ ഭാഷകളിൽ നിന്നാണ് അവ തെരഞ്ഞെടുക്കുന്നത്.

Advertisement
inner ad

ഉദാഹരണം പറഞ്ഞാൽ ‘ബിപാർജോയ്, അതിതീവ്രമായ ചുഴലിക്കാറ്റ്, ജൂൺ 6-ന് കിഴക്കൻ-മധ്യ അറബിക്കടലിൽ ഉത്ഭവിച്ച ബിപാർജോയ് ചുഴലിക്കാറ്റ്, മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ എത്തിയിരുന്നു. ‘ബിപാർജോയ്’എന്ന പേര് നൽകിയത് ബംഗ്ലാദേശ് ആണ്. ബംഗാളിയിൽ ഈ വാക്കിന്റെ അർഥം ദുരന്തം എന്നാണ്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ഓഖിയുടെ അര്‍ഥം. അതുപോലെ മറ്റൊരു ചുഴലിക്കാറ്റാണ് ‘ഗുലാബ്’ റോസാപ്പൂവ് എന്നാണ് അർത്ഥം. സുഗന്ധമുള്ള പുഷ്പം എന്നർത്ഥമുള്ള ഉറുദു പദമാണിത്. ഈ പേര് നിർദേശിച്ചത് പാകിസ്ഥാൻ ആണ്.

ചുഴലിക്കാറ്റിന് പേരിടാൻ പിന്തുടരുന്ന നിർദ്ദേശങ്ങൾ

Advertisement
inner ad

ലളിതവും ഉച്ചരിക്കാൻ എളുപ്പമുള്ളതും വ്യക്തവുമായിരിക്കണം

പേര് വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്

Advertisement
inner ad

പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദേശിക്കാൻ

ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്

Advertisement
inner ad

പരമാവധി എട്ട് അക്ഷരങ്ങൾ ഉൾപ്പെടുത്താം

ഒരിക്കൽ ഉപയോഗിച്ച പേര് വീണ്ടും ഉപയോഗിക്കില്ല

Advertisement
inner ad

കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും ശക്തിയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പേരുകൾക്ക് പിന്നിലെ കൗതുകത്തിനപ്പുറം ചുറ്റുപാടുകളുടെ രക്ഷയിൽ ശ്രദ്ധയുള്ളവരാകാം. കരുതലും ജാഗ്രതയും മുറുകെപ്പിടിക്കാം.

Advertisement
inner ad

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

Published

on

കൊച്ചി: എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.

Advertisement
inner ad

സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്‍.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന്‍ എംപി

Published

on

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണ്.

അന്ന് ചാനലുകള്‍ പകര്‍ത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ സംരക്ഷിക്കുന്നതിനായി കേരളപോലീസിന്റെ വിശ്വാസ്യത വീണ്ടും തകര്‍ത്ത് ഒരു കൂട്ടം ഇടതുരാഷ്ട്രീയ അടിമകളായ ഉദ്യോഗസ്ഥര്‍ സേനയുടെ അന്തസ്സ് കളങ്കപ്പെടുത്തി. ഇത്തരത്തിലാണ് പിണറായി ഭരണത്തില്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണങ്ങളുടെ അവസ്ഥ.

Advertisement
inner ad

പൂരം കലക്കിയതിലും സ്വര്‍ണ്ണക്കടത്തിലും പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലും എഡിജിപിക്കെതിരെ നടക്കുന്ന ത്രിതല അന്വേഷണത്തിന്റെയും ഗതിയും ഇതൊക്കെ തന്നെയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവരാണെങ്കില്‍ ഏതു ക്രിമിനലിനും വളഞ്ഞ വഴികളിലൂടെയാണെങ്കിലും നിയമപരമായ പരിപൂര്‍ണ്ണ സംരക്ഷണം ഒരുക്കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരപരിക്കാണേറ്റത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് തല്ലിച്ചതയ്ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കണ്ടതാണ്. ആ ക്രൂരദൃശ്യം ഇന്നും കേരള മനഃസാക്ഷിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. എന്നിട്ടും ദൃശ്യങ്ങള്‍ കിട്ടാനില്ലെന്ന കണ്ണില്‍ച്ചോരയില്ലാത്ത റിപ്പോര്‍ട്ട് നല്‍കി പ്രതികളായ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിച്ച ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് കോണ്‍ഗ്രസ് ഇതിന് മറുപടിപ്പറയിപ്പിക്കും.എപ്പോഴും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രിയെന്നത് ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനസ്സില്‍ കുറിച്ചുവെച്ചേക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured