” കോളോസ്സിയൻസ് “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

കൈനകിരി തങ്കരാജ്,ശിവജി ഗുരുവായൂർ,സന്തോഷ് കീഴാറ്റൂർ,രാജേഷ് ഹെബ്ബാർ,അരുൺ രാഘവ്,ജയരാജ് കോഴിക്കോട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരളി ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന ” കോളോസ്സിയൻസ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുജാത പി സുധീഷ്,യതി കുക്കു ജീവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു എൻ ശശികുമാർ നിർവ്വഹിക്കുന്നു.
ഗ്രീഷ്മ റിജിൻ, ജിജേഷ് പികെ, രാഹുൽ അജയകുമാർ, മുരളി ലക്ഷ്മൺ, എന്നിവർ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു.
മുരളി ശങ്കർഎഴുതിയ വരികൾക്ക് ഷമൽ രാജ് സംഗീതം പകരുന്നു.എഡിറ്റർ-സൂരജ് അയ്യപ്പൻ,ഡി.ഐ – രംഗറേയ്‌സ് മീഡിയ വർക്ക്‌സ്,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,ആർട്-സജിത് മുണ്ടയാട്, മേക്കപ്പ്- രാജീവ് അങ്കമാലി, ബി.ജി.എം.- രാഗേഷ് സ്വാമിനാഥൻ,അസോസിയേറ്റ് ഡയറക്ടർ- ആർ.ജെ. വിജയ്,ആക്ഷൻ-അഷ്‌റഫ് ഗുരുക്കൾ,സ്റ്റിൽ- ശരത് പൂത്തോട്ട, ടൈറ്റിൽ മോഷൻ- ആകാശ് അശോകൻ, ഓപ്പണിംഗ് ടൈറ്റിൽ, മാർകറ്റിംഗ്, ഡിഎഎക്സ് ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ-ഭാസി,പി ആർ ഒ-എ എസ് ദിനേശ്.

Related posts

Leave a Comment