ചീനിക്കപ്പാറ കോളനിയില്‍ ഡെങ്കിപ്പനി ബാധിച്ച് ആദിവാസി വൃദ്ധ മരിച്ചു

പെരിന്തല്‍മണ്ണ : ഡെങ്കിപ്പനി ബാധയെതുടര്‍ന്ന് ആദിവാസി വൃദ്ധ മരിച്ചു. മണ്ണാര്‍മല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ മുതിര്‍ന്ന അംഗം മാതിയാണ്(75) മരിച്ചത്. അവശനിലയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ വാര്‍ഡ് മെംബര്‍, ആശ വര്‍ക്കര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡെങ്കിപ്പനി കൂടാതെ കരളിനെയടക്കം ബാധിച്ച മറ്റു ഗുരുതര രോഗങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നെന്നും മെഡിക്കല്‍ വിഭാഗം അറിയിച്ചു.
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത്? പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. വെട്ടത്തൂര്‍ കാരയിലെ സാജന്‍ എന്ന യുവാവ് ജൂണ്‍ 24ന് മരിച്ചിരുന്നു. മാതിയുടെ മൃതദേഹം ചീനിക്കപ്പാറ ആദിവാസി ഊരിന് സമീപം വൈകീട്ട് ആറ് മണിയോടെ സംസ്‌കരിച്ചു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മകള്‍: ലക്ഷ്മി.

Related posts

Leave a Comment