ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 18 മുതൽ എല്ലാ കോളജുകളും തുറക്കാൻ തീരുമാനം ആയി. സ്‌കൂളുകൾ തുറക്കുന്ന നവംബർ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും തുറക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ആയത്.
വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. സിഎഫ്‌എൽടിസി, സിഎസ്‌എൽടിസികളായി പ്രവർത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവർത്തനം പുനരാരംഭിക്കുന്നതിൽ നിന്നൊഴിവാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Related posts

Leave a Comment