കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം

കൊല്ലം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന് തലസ്ഥാനത്തു ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം.കോളേജ് പ്രിന്‍സിപ്പലുമാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇന്ന് ചര്‍ച്ച നടത്തും.കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.വാക്‌സില്‍ ഡ്രൈവും ചര്‍ച്ചയായേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കോളേജിയറ്റ് എജൂക്കേഷന്‍ ഡയറക്റ്റര്‍ തുടങ്ങിയവരും പങ്കെടുക്കും. അടുത്ത മാസം നാലു മുതല്‍ കോളെജുകള്‍ തുറക്കാനാണ് ആലോചിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ആയിരിക്കും ക്ലാസുകള്‍.

Related posts

Leave a Comment