കോളെജുകള്‍ തുറന്നു, പകുതി കുട്ടികള്‍ വീതം ഹാജര്‍

തിരുവനന്തപുരം:ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞു സംസ്ഥാനത്തെ കോളെജുകലും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു തുറന്നു. രാവിലെ ഒന്‍പതു മുതല്‍ തന്നെ കുട്ടികള്‍ ക്ലാസുകളിലെത്തിത്തുടങ്ങി. കര്‍ശന കോവിഡ് പ്രോട്ടകോളുകളോടെയാണു ക്ലാസുകള്‍ നടക്കുന്നത്. പകുതി കുട്ടികള്‍ക്കു മാത്രമാണ് ഇന്നു പ്രവേശനം. രണ്ടാം വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥ്കള്‍ പ്രവേശനം നേടിയിട്ട് രണ്ടു വര്‍ഷമായെങ്കിലും അവര്‍ ആദ്യമായാണ് ക്ലാസിലെത്തുന്നത്.

ഈ മാസം പതിനെട്ടു മുതല്‍ കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച്‌ നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം.
ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച്‌ തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദ്ദേശം.

Related posts

Leave a Comment