Connect with us
48 birthday
top banner (1)

Ernakulam

കുസാറ്റിൽ തിക്കിലും തിരക്കിലും മരിച്ചത് കോളേജിലെ വിദ്യാർഥികൾ; 46 പേർക്ക് പരിക്ക്

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരും കോളേജിലെ വിദ്യാർത്ഥികൾ. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികൾക്കുമാണ് ദാരുണാന്ത്യം. അപകടത്തിൽ 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു.

ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.

Advertisement
inner ad

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. കേരളം പൊലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ വസ്തുതകൾ അന്വേഷിക്കുന്നതിനാണ് കേരളം പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. ഈ അന്വേഷണം കൂടി പൂർത്തിയാക്കിയാൽ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകാനാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

Published

on


കൊച്ചി: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്‌ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റി. രണ്ട് ടവറുകള്‍ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം ചര്‍ച്ച ചെയ്യും. അതിനിടെ കോടതിയില്‍ തിരിച്ചടി നേരിട്ട ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഇന്ന് മാധ്യമങ്ങളെ കാണും. സുപ്രീംകോടതിയെ സമീപിക്കുന്നതിലടക്കം വിശദീകരണമുണ്ടാകും.

കൊച്ചിയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയത്തെത്തുടര്‍ന്ന് താമസക്കാര്‍ തന്നെ നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം. കൊച്ചി വൈറ്റിലയ്ക്കടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ 2018ലാണ് മൂന്ന് ടവറുകളിലായി 264 ഫ്‌ലാറ്റുകള്‍ പണിതത്. ബലക്ഷയത്തെത്തുടര്‍ന്ന് ഇതില്‍ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കാനും പുനര്‍ നിര്‍മിക്കാനുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. താമസക്കാരുടെ ജീവന് തന്നെ ഭീഷണിയുള്ളതിനാല്‍ ഇവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം, പുതിയ ഫ്‌ലാറ്റുകള്‍ നിര്‍മിച്ചുകൈമാറും വരെ മാറിത്താമസിക്കുന്നവര്‍ക്ക് വാടകയും ഉറപ്പാക്കണം, 21000 മുതല്‍ 23000 രൂപ വരെ പ്രതിമാസ വാടക നല്‍കണം, താമസക്കാരെ മാറ്റുന്നതും ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതും പുതിയവ നിര്‍മിക്കുന്നതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.

Advertisement
inner ad

സൈനികര്‍, വിരമിച്ച സൈനികള്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായിട്ടാണ് ആറ് വര്‍ഷമെടുത്ത് ഫ്‌ലാറ്റുകള്‍ നിര്‍മിച്ചത്. എന്നാല്‍ വൈകാതെ തന്നെ ഫ്‌ലാറ്റുകളുടെ ബലക്ഷയം പുറത്തുവന്നിരുന്നു. വുകകോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയും ചോര്‍ച്ചയുണ്ടാവുകയും ചെയ്തതോടെ താമസക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ അടക്കം സമീപിച്ചിരുന്നു, എന്നാല്‍ ഫലം കാണാതെ വന്നതോടെയാണ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.

Advertisement
inner ad
Continue Reading

Featured