Connect with us
fed final

National

മൈസൂരുവിൽ കോളജ് വിദ്യാര്‍ത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി

മണികണ്ഠൻ കെ പേരലി

Published

on

മൈസൂരു: കോളജ് വിദ്യാര്‍ത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി.മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മേഘ്‌ന(21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം.മേഘ്‌ന വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ മേഘ്‌നയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മേഘ്‌ന.മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. നരഭോജി പുലിയെ വെടിവെച്ചു കൊല്ലാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമം കൊണ്ടുവരണമെന്ന ഹർജി, സുപ്രീംകോടതി തള്ളി

Published

on

ന്യൂഡൽഹി : ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.ബാലിശമായ ആശയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

രാജ്യത്ത് ലിവ് ഇന്‍ ബന്ധങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരുമിച്ച്‌ താമസിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ ലഭ്യമാക്കണമെന്നും ഹരജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ലിവ് ഇന്‍ പങ്കാളികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കുറക്കാനാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇത്? തോന്നുന്നതെല്ലാം കൊണ്ട് ആളുകള്‍ ഇങ്ങോട്ട് വരികയാണ്. ഇത്തരം കേസുകള്‍ക്ക് ഇനി ഫീസ് ഈടാക്കാന്‍ തുടങ്ങും. ജനങ്ങള്‍ ലിവ് ഇന്‍ ബന്ധത്തിലാവുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ്? -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.

Advertisement
inner ad

നിങ്ങള്‍ ഇവര്‍ക്ക് സുരക്ഷ ലഭിക്കുന്നതിനു വേണ്ടിയാണോ അതോ ജനങ്ങള്‍ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനാണോ ശ്രമിക്കുന്നത്? വെറും ബാലിശമാണിതെല്ലാം. ഹരജി തള്ളുന്നു – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലിവ് ഇന്‍ ബന്ധങ്ങള്‍ കേന്ദ്രം രജിസ്റ്റര്‍ചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഏതര്‍ഥത്തിലാണ് നിങ്ങള്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹിക സുരക്ഷയാണെന്ന് ഹരജിക്കാരന്‍ മറുപടി നല്‍കിയ ഉടന്‍ ഹരജി തള്ളുകയായിരുന്നു.

Advertisement
inner ad
Continue Reading

Delhi

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്‍റെ അമ്മാവനും ഡ്രൈവറും കീഴടങ്ങി

Published

on

അമൃത്സർ : ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്‍റെ അമ്മാവന്‍ ഹര്‍ജിത് സിംഗും ഡ്രൈവര്‍ ഹര്‍പ്രീത് സിംഗും പഞ്ചാബ് പോലീസിനു മുമ്പാകെ കീഴടങ്ങി.മെഹത്പുര്‍ ഡിഐജി നരേന്ദ്ര ഭാര്‍ഗവിന് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്.

ഇവര്‍ക്കെതിരേ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നാണ് സൂചന. അമൃത്പാലിന്‍റെ സഹായികളായ 112 പേര്‍ ഇതുവരെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

Advertisement
inner ad

അതേസമയം, അമൃത്പാലിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പഞ്ചാബ് പോലീസ്. സംസ്ഥാനത്ത് കടുത്ത ജാഗ്രതാനിര്‍ദേശമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured

പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു

Published

on

ന്യൂഡൽഹി: ലോക്സഭയും രാജ്യ സഭയും ഇന്നുച്ച കഴിഞ്ഞു രണ്ടു മണി വരെ നിർത്തി വച്ചു. ഇരു സഭകളിലും പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയങ്ങൾക്ക് അവതരണാനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിപക്ഷം ശബ്ദമുയർത്തിയതോടെ സഭാ നടപടികൾ തുടരാൻ കഴിയാതെ വന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി നടത്തിയ പ്രസം​ഗത്തിന്റെ പേരു പറഞ്ഞ് അദ്ദേഹത്തിനു നോട്ടീസ് നൽകാൻ ഡൽഹി പൊലീസ് നടപടി സ്വീകരിച്ചതിനെതിരേ കോൺ​ഗ്രസ് എംപി ​ഗൗരവ് ​ഗോ​ഗോയി ആണ് അടിയന്തിര പ്രമേയത്തിനു നോട്ടീസ് നൽകിയത്. നടപടി നിർത്തി വയ്ക്കണമെന്നും എതിർപ്പിന്റെ ശബ്ദങ്ങൾ നിശബ്ദമാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നും ​ഗോ​ഗോയി ആവശ്യപ്പെട്ടു. പക്ഷേ, അടിയന്തിര പ്രമേയത്തിന് ലോക്സഭാ സ്പീക്കർ ഓം ബിർല അനുമതി നിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷം ശബ്ദമുയർത്തിയത്. രാഹുൽ ​ഗാന്ധിയെ ലക്ഷ്യം വച്ചുള്ള രഷ്‌ട്രീയ കരുനീക്കങ്ങൾക്കെതിരേ കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. ബജറ്റ് രണ്ടാം സെഷൻ തുടങ്ങിയ മാർച്ച് 13 മുതൽ സഭാ നപടികൾ പ്രക്ഷുബ്ധമാണ്.

Continue Reading

Featured