കോളെജ് ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളില്‍ അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

കൊച്ചിഃ അടുത്ത മാസം നാലിന് ഉന്നത വിദ്യാലയങ്ങള്‍ തുറന്നാലും മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് ക്ലാസിലിരിക്കാനാവില്ല. പകുതി കുട്ടികള്‍ വീതം രണ്ട് ഷിഫ്റ്റ്, അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്കു വീതം ക്ലാസ് എടുക്കാനാണ് ആലോചന. സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സീൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് പത്താം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒക്ടോബർ നാലിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതോടെയാണ് നടപടികൾ തുടങ്ങിയത്,

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്.

Related posts

Leave a Comment