വ്യാജ മാര്‍ക് ലിസ്റ്റ് നല്‍കി കോളജ് പ്രവേശനം ; ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ്

ലക്‌നൗ : ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചുവർഷം തടവ് ശിക്ഷ. വ്യാജ മാർക് ഷീറ്റ് നൽകി കോളജ് അഡ്മിഷൻ നേടിയ കേസിലാണ് വിധി. 28 വർഷം മുമ്പാണ് സംഭവം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ് ഇന്ദ്ര പ്രതാപ് തിവാരി.

അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പാൾ യദുവംശ് രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ് ഇന്ദ്ര പ്രതാപ് ജയിലിലാകുന്നത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ഷീറ്റ് നൽകി മൂന്നാം വർഷ ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കേസ്. കേസിന്റെ ട്രയൽ നടക്കുന്നതിനിടെ കോളജ് പ്രിൻസിപ്പൽ മരണപ്പെട്ടു. കോളജ് ഡീൻ ഉൾപ്പടെയുള്ള സാക്ഷികൾ പ്രിൻസിപ്പാളിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിന്റെ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും ഇന്ദ്ര പ്രതാപിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

Related posts

Leave a Comment