ഇനി ഞാന്‍ തള്ളട്ടെ – കളക്ടര്‍ ബ്രോയുടെ പുസ്തകം കളക്ടര്‍ ബ്രോ തന്നെ വായിച്ചത് സ്‌റ്റോറിടെലില്‍

കൊച്ചി: കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ് എഴുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ – ഇനി ഞാന്‍ തള്ളട്ടെ’യുടെ ഓഡിയോ പുസ്തകം പ്രമുഖ ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. പുസ്തകം കളക്ടര്‍ ബ്രോ തന്നെയാണ് വായിച്ചിരിക്കുന്നത്. അന്തര്‍മുഖനായ ഒരു ചെറുപ്പക്കാരന്‍ ജനപ്രിയനായ ഒരു ഭരണാധികാരിയായത് എങ്ങനെയന്ന് രസകരമായി വിശദീകരിച്ചിരിക്കുന്ന പുസ്തകമാണ് ഇനി ഞാന്‍ തള്ളട്ടെ. സമൂഹമാധ്യമങ്ങള്‍, ജനാഭിപ്രായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍, ഭരണത്തില്‍ ജനപങ്കാളിത്തം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പൊതുഭരണത്തില്‍ നടപ്പാക്കിയ മാറ്റങ്ങളെ സംബന്ധിച്ച പുതിയ പാഠങ്ങളാണ് പുസ്തകത്തിലുള്ളത്.

സമൂഹമാധ്യമങ്ങളില്‍ സമയം കളയുന്നതിനു പകരം ഒരു പുസ്തകമെഴുതിക്കൂടേ എന്ന ഭാര്യയുടെ ചോദ്യമാണ് പുസ്തകമെഴുതാന്‍ പ്രേരണയായതെന്ന് പ്രശാന്ത് നായര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ കടന്നുപോന്ന വൈകാരികമായ വിക്ഷോഭങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യം. ‘എഴുതുക മാത്രമല്ല ഇപ്പോള്‍ ഇത് വായിക്കുക കൂടി ചെയ്തു. ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലമാണ് അപ്പോള്‍ ഓര്‍മയില്‍ വന്നത്’ കളക്ടര്‍ ബ്രോ പറഞ്ഞു. ഓഡിയോബുക്കിലേയ്ക്കുള്ള ലിങ്ക്: https://www.storytel.com/in/en/books/2520715-Collector-Bro-Ini-Njan-Thallatte

Related posts

Leave a Comment