അബൂദബിയിൽ ശീതകാറ്റ്

അബൂദബി : യുഎഇ യുടെ തലസ്ഥാന നഗരമായ അബൂദബിയിൽ വെള്ളിയാഴ്ച രാവിലെ മുതൽ ശീതകാറ്റ്. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം കാരണം സമാന്തരമായുള്ള ദൂരക്കാഴ്ച കുറയുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വൈകിട്ട് നാലു മണി വരെ യുഎഇയുടെ കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലർട്ടും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment