കോവിഡ് കാലത്ത് കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയത്തിൻ്റെ കഥ പറയുന്ന പുതിയ പ്രണയ ആൽബം “ആദ്യാനുരാഗം” റിലീസ് ചെയ്തു

കൊച്ചി : കോവിഡ് കാലത്ത് കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയത്തിൻ്റെ കഥ പറയുന്ന പുതിയ പ്രണയ ആൽബം “ആദ്യാനുരാഗം” ജോബിൻസ് മ്യൂസിക്ക് നോട്ട്സ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലം, പുതുമുഖ ഗായിക സിമി ആൻ്റണി എന്നിവർ ആലപിക്കുന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രമുഖ ഗാനരചയിതാവ് ജിജോയ് ജോർജ്ജ് ആണ്. നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ള ജോബിൻ തച്ചിൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിൻ്റെ ഓർക്കസ്ട്രേഷനും മിക്സിംഗും ചെയ്തത് അരുൺ കുമാരനാണ്. കോളേജ് കലോത്സവത്തിൻ്റെ ഇടയിൽ കണ്ടുമുട്ടുന്ന കമിതാക്കളുടെ പ്രണയത്തിൻ്റെ കഥ പറയുന്ന ആദ്യാനുരാഗത്തിൻ്റെ വീഡിയോ സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് ആർ. ആണ്. ഛായാഗ്രഹണം നിർവഹിച്ചത് അജിത്ത് ബാവീസ് ആണ്.. എഡിറ്റിംഗ് അനിമേഷൻ നിർവഹിച്ചത് ദിനരാജ് ഡി നായർ.

കോവിഡ് കാരണം നഷ്ടപ്പെട്ട നമ്മുടെ കോളേജ് പശ്ചാത്തലം വും കലോത്സവ നഗരിയും വേണ്ട മാത്രയിൽ കൊണ്ടുവരാൻ സംവിധായകന് സാധിച്ചു.

Related posts

Leave a Comment