എം.എൻ.അരവിന്ദാക്ഷന് കോയമ്പത്തൂർ പ്രസ്ക്ലബിൻ്റെ ആദരം

പാലക്കാട്: പത്രപ്രവർത്തന രംഗത്ത് സിൽവർ ജൂബിലി പിന്നിട്ട വീക്ഷണം പാലക്കാട് മാനേജർ കൂടിയായ എം.എൻ.അരവിന്ദാക്ഷനെ കോയമ്പത്തൂർ പ്രസ്ക്ലബ് ആദരിച്ചു. പത്രപ്രവർത്തന രംഗത്ത് നാളിതുവരെ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അരവിന്ദാക്ഷന് ആദരമൊരുക്കിയത്. കോയമ്പത്തൂർ റെസിഡൻസി ഹോട്ടലിൽ നടന്ന വർണശബളമായ ചടങ്ങിൽ തമിഴ്നാട് വനം വകുപ്പ് മന്ത്രി കെ.രാമചന്ദ്രൻ മെമെൻ്റോയും പ്രശസ്തിപത്രവും നൽകി, അരവിന്ദാക്ഷന് അനുമോദനമേകി. അരവിന്ദാക്ഷൻ്റെ പത്രപ്രവർത്തനം ജീവിതം മാത്യകയാണെന്നും, ഇനിയും ഈ മേഖലയിൽ വിരാജിക്കാൻ കഴിയട്ടെയെന്നും മന്ത്രി രാമചന്ദ്രൻ ആശംസിച്ചു.

ചടങ്ങിൽ കോയമ്പത്തൂർ ജില്ലാ കലക്ടർ ജി.എസ്.സമീരൻ, ജില്ലാ പോലീസ് മേധാവി ദീപക് എം.താ മോർ, കോയമ്പത്തൂർ കോർപ്പറേഷൻ ചെയർമാൻ രാജഗോപാൽ സുങ്കരാ എന്നിവർ സന്നിഹതരായി. വീക്ഷണം പത്രത്തിൻ്റെ പാലക്കാട് ഓഫീസിലെ മാനേജരായ എം.എൻ. അരവിന്ദാക്ഷൻ നേരത്തെ മലയാള മനോരമ, മാത്യഭൂമി, കേരള കൗമുദി എന്നീ പത്രങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) പാലക്കാട് ജില്ലാ കമ്മറ്റിയുടെ രക്ഷാധികാരി കൂടിയാണ്. മുട്ടിക്കുളങ്ങര സ്വദേശിയായ അരവിന്ദാക്ഷന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Related posts

Leave a Comment