സിയാൽ ശീതകാല സമയപ്പട്ടിക പ്രഖ്യാപിച്ചു; ദിവസേന 50 ആഭ്യന്തര പുറപ്പെടൽ സർവീസുകൾ

നെടുമ്പാശ്ശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആഭ്യന്തര മേഖലയിലെ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 31 മുതൽ -2022 മാർച്ച് 26 വരെ ആണ് ശീതകാല ഷെഡ്യൂൾ പ്രാബല്യത്തിൽ ഉണ്ടാവുക. ഇതനുസരിച്ച് പ്രതിവാരം 694 ആഭ്യന്തര ആഗമന-പുറപ്പെടൽ സർവിസുകൾ കൊച്ചിയിൽ നിന്നും ഉണ്ടാകും.

ഇൻഡിഗോ എയർലൈൻസ് നടത്തുന്ന ഗോവ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നുണ്ട്. നിലവിലുള്ള വേനൽക്കാല സമയപ്പട്ടികയിൽ പ്രതിവാരം 456 വിമാന സർവിസ്സുകളാണ് കൈകാര്യം ചെയ്യുന്നത്. ഗോവയിലേക്കുള്ള വിമാനം 23.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്ന എടിആർ വിമാനം 09.25-ന് കൊച്ചിയിലിറങ്ങി 09.45-ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. തിരുവനന്തപുരം-കൊച്ചി-കണ്ണൂർ സെക്ടറിൽ ഇൻഡിഗോ മറ്റൊരു എടിആർ വിമാനം സർവീസ് നടത്തും. ഇത് തിരുവനന്തപുരത്ത് നിന്ന് 18.25 ന് കൊച്ചിയിൽ എത്തി 18.45 ന് കണ്ണൂരിലേക്ക് പുറപ്പെടും. ബാംഗ്ലൂരിലേക്ക് പ്രതിദിനം 14 സർവീസുകൾ ഉണ്ടാകും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിനം 6 വിമാനങ്ങൾ വീതവും ഹൈദരാബാദിലേക്കും മുംബൈയിലേക്കും 7 പ്രതിദിന സർവീസുകളും നടത്തും. ഹൂബ്ലി, കൊൽക്കത്ത, മൈസൂർ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്.

”പല നഗരങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. നിറവേറ്റാൻ ഇപ്പോൾ സാധിച്ചത് . ബഹുമാനപ്പെട്ട സിയാൽ ചെയർമാൻ, ശ്രീ പിണറായി വിജയന്റെയും ഡയറക്ടർബോർഡിന്റേയും നിർദ്ദേശപ്രകാരം രാജ്യാന്തര മേഖലകളിലും സർവീസുകൾ മെച്ചപ്പെടുത്താൻ സിയാൽ ശ്രമിക്കുന്നുണ്ട് . ഈ വർഷം അവസാനത്തോടെ കൊച്ചിയിലെ വ്യോമഗതാഗതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുഹാസ് ഐ.എ.എസ്,എംഡി സിയാൽ പറഞ്ഞു. ഇൻഡിഗോ എയർലൈൻസ് ആണ് കൊച്ചിയിൽ നിന്ന് ഏറ്റവും അധികം സർവീസുകൾ നടത്തുന്നത്.കൊച്ചിയിൽ നിന്നുള്ള വിമാന പ്രവർത്തനങ്ങൾ ഇപ്പോഴത്തെത്തിൽ പ്രതിവാരം 172 സർവീസുകൾ ആയി ഇൻഡിഗോ ഉയർത്തും. എയർ ഏഷ്യ, എയർ ഇന്ത്യ, ഗോ എയർ എന്നിവയും സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment