തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്രാ നിരക്ക് കുറച്ച്‌ കൊച്ചി മെട്രോ

കൊച്ചി: യാത്രാ നിരക്ക് കുറച്ച്‌ കൊച്ചി മെട്രോ. തിരക്ക് കുറഞ്ഞ സമയങ്ങളിലെ യാത്രാ നിരക്കാണ് കുറച്ചിരിക്കുന്നത്. നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മുതല്‍ 10.50 വരെയുമാണ് നിരക്കുകള്‍ കുറച്ചിട്ടുള്ളതെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു. നാളെ മുതലാണ് ഇളവുകള്‍ പ്രബല്യത്തില്‍ വരിക.

50 ശതമാനം നിരക്ക് ഇളവില്‍ ഈ സമയങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

Related posts

Leave a Comment