Connect with us
48 birthday
top banner (1)

Kerala

തീരജനയെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു: വി.ഡി സതീശൻ

Avatar

Published

on

വികാരി ജനറലിനെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണം

Advertisement
inner ad

തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരാണ് അവിടെ പ്രകേപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണെന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രിയും മറുപടി നല്‍കി. എന്നാല്‍ ഇതുവരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മുതലപ്പൊഴിയില്‍ ഇന്നലെ ഒരാള്‍ മരിച്ചതും മൂന്നു പേരെ കാണാതായതും തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളുടെ ഭാഗമാണ്. അറുപതിലധികം പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ഇതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണ്. പലരുടെയും മൃതദേഹം പോലും കിട്ടാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തീരദേശത്തുള്ളവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വൈകാരികമായി ഇതിന് മുന്‍പും അവര്‍ പ്രതികരിച്ചിട്ടുണ്ട്. മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കിയിട്ടും കലാപാഹ്വാനത്തിന് വികാരി ജനറലിനെതിരെ കേസെടുത്തിരിക്കുകയാണ്. 140 ദിവസം നടത്തിയ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിന്റെ വിരോധം തീര്‍ക്കാനാണ് വികാരി ജനറല്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് മന്ത്രിമാരുടെ ഭാഷ്യം. തീരപ്രദേശത്തെ പാവങ്ങളായ ജനങ്ങള്‍ക്കും സിമെന്റ് ഗോഡൗണില്‍ വര്‍ഷങ്ങളായി കഴിയുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ സമരം നടത്തിയത്.  ആ സമരത്തെ തള്ളിപ്പറഞ്ഞത് തീരദേശ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. ആ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. തീരദേശ ജനതയെ വെല്ലുവിളിച്ച് കൊണ്ടും അവരുടെ ന്യായമായ അവകാശങ്ങള്‍ക്കു നേരെ കണ്ണടച്ചും മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴിയാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. വികാരി ജനറലിനെതിരായ കേസ് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമര കാലത്ത് ദേശാഭിമാനിയില്‍ യൂജില്‍ പെരേര ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കി അവര്‍ തീവ്രവാദികളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം നടത്തുന്നവരെ നക്‌സലൈറ്റുകളും തീവ്രവാദികളെന്നും പറഞ്ഞ് സര്‍ക്കാര്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഉറ്റവരെ നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കേണ്ട മന്ത്രിമാര്‍ പ്രകോപനപരമായാണ് സംസാരിച്ചത്. എന്നിട്ടാണ് വികാരി ജനറലിനെതിരെ കള്ളക്കേസെടുത്തത്. സര്‍ക്കാര്‍ എല്ലാവര്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുകയാണ്. കേസെടുത്ത് എല്ലാവരെയും ഭയപ്പെടുത്തുകയാണ്. കള്ളക്കേസെടുത്താല്‍ ആരാണ് ഭയപ്പെട്ട് പിന്നോട്ട് പോകുന്നത്? പൊലീസിനെ ഇത്രത്തോളം ദുരുപയോഗം ചെയ്‌തൊരു സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരില്‍ എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവരുമുണ്ടായിരുന്നു. തീരദേശത്തുള്ളവര്‍ രാഷ്ട്രീയമായി പ്രതികരിക്കുന്നവരല്ല. ഇതിന് മുന്‍പ് മൃതദേഹവുമായി അവര്‍ റോഡ് ഉപരോധിച്ചിട്ടുണ്ട്. ഏത് ജനപ്രതിനിധി പോയാലും അവര്‍ വൈകാരികമായി പ്രതികരിക്കും. അത് അവരുടെ ആവലാതി പറയുന്നതിന്റെ രീതിയാണ്. അത് മനസിലാക്കാന്‍ തിരുവനന്തപുരത്ത് ജീവിക്കുന്ന രണ്ട് മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കഷ്ടമെന്നെ പറയാനുള്ളൂവെന്നും സതീശൻ പറഞ്ഞു.

Advertisement
inner ad

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured