മീരയുടെ കോച്ചിനു പത്ത് ലക്ഷം

ന്യൂഡല്‍ഹിഃ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നെടുന്ന താരങ്ങളുടെ കോച്ചുകളുടെ സമ്മാനത്തുക ഇന്ത്യന്‍ ഒളിംപിക് അസോസിയേ ഷന്‍ പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ നേടുന്നവരുടെ പരിശീലകര്‍ക്ക് 12.5 ലക്ഷം, വെള്ളിക്ക് 10 ലക്ഷം, വെങ്കലത്തിന് 7.5 ലക്ഷം എന്നിങ്ങനെയാണു സമ്മാനങ്ങള്‍. ഇന്ന് വെള്ളി മെ‍ഡല്‍ നേടിയ ഭാരോദ്വാഹക മീരാഭായി ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മയ്ക്ക് പത്തു ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കുമെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത അറിയിച്ചു.

Related posts

Leave a Comment