സഹകരണ നിക്ഷേപ ഇൻഷുറൻസ് 10 ലക്ഷം രൂപയായി ഉയർത്തണം ; രമേശ് ചെന്നിത്തല

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയായി ഉയർത്തണമെന്നും സമയബന്ധിതമായി ഇൻഷുറൻസ് തുക നിക്ഷേപകന് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്‌ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ സഹകാരികളേയും നിക്ഷേപകരേയും അനാവശ്യ ഭീതിയിലേക്ക് തള്ളിവിട്ടുകൊണ്ട് ആർ.ബി.ഐ. പുറപ്പെടുവിച്ചിട്ടുള്ള പത്രപരസ്യം അപലപനീയമാണെന്നും പൊതുജനതാല്പര്യം ഹനിച്ച് കൊണ്ടുള്ള ആർ.ബി.ഐ യുടെ നിർദ്ദേശങ്ങൾ കേരള സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ഈ കാര്യത്തിൽ കേരള സഹകരണ നിയമഭേദഗതി ഉൾപ്പെടെയുള്ള അടിയന്തിര ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു. കേരളത്തിലെ സഹകരണ മേഖലയുടെ സ്വാതന്ത്ര്യവും ജനസേവനപരവും സംസ്ഥാനത്തിന് അനുയോജ്യവുമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര ഗവൺമെന്റും ആർ.ബി.ഐ. യും പിൻമാറണമെന്ന് മുൻ സഹകരണവകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരൻ ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിൽ സഹകരണ മേഖല എങ്ങനെയായിരിക്കണമെന്നും നൂതന ആശയങ്ങളും പ്രവർത്തനരീതികളും എങ്ങനെ സഹകരണ മേഖലയിൽ ഉയർത്തികൊണ്ട് വരാൻ കഴിയും എന്നും കേരളത്തിലെ സഹകരണ മേഖല ഉണർന്ന് ചിന്തിക്കണമെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് മുൻ പ്ലാനിംഗ് ബോർഡ് അംഗം ശ്രീ സി.പി. ജോ അഭിപ്രായപ്പെട്ടു. സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, ആർ.ബി.ഐ. റി’യേർഡ് മാനേജർ ഗോപകുമാരൻ നായർ, ഹൈക്കോടതി അഭിഭാഷകൻ ഡോ. കെ.പി. പ്രദീപ്, മാതൃഭൂമി സീനിയർ കറസ്‌പോണ്ടന്റ് ബിജു പരവത്ത്, മലയാള മനോരമ ചീഫ് റിപ്പോർട്ടർ മനോജ് കടമ്പാർ എന്നിവർ ഫോറത്തിൽ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.കെ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി എം. രാജേഷ് കുമാർ എന്നിവർ മോഡറേറ്റർമാരായിരുു. സംസ്ഥാന ട്രഷറർ പ്രിയേഷ് സി.പി. ഫോറത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Comment