കരുവന്നൂർ മോഡൽ തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സഹകരണവകുപ്പ് പുനസംഘടന അനിവാര്യം : കെ ജി ഒ യു

തൃശ്ശൂർ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഉണ്ടായ കോടികളുടെ വായ്പ തട്ടിപ്പുകൾക്ക് സമാനമായ തട്ടിപ്പുകൾ ഇനിയും കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ക്രിയാത്മകമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ ജോൺസൺ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നിയന്ത്രണങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടേറെ ശക്തിപകരുന്ന സഹകരണ പ്രസ്ഥാനങ്ങളിൽ ജനങ്ങൾ ഇത്രയേറെ വിശ്വാസമർപ്പിച്ച് ഉള്ളത്. കേരളത്തിലെ ക്രെഡിറ്റ് മേഖല ഉൾപ്പെടെ സഹകരണ പ്രസ്ഥാനം ശക്തിപ്രാപിച്ചത് അതിനാലാണ്. ഇത്തരം തട്ടിപ്പുകൾ സഹന അവസാനത്തെ ചലിപ്പിക്കുകയും കോർപ്പറേറ്റുകൾക്ക് കടന്നുവന്നു ആധിപത്യം സ്ഥാപിക്കാൻ സാഹചര്യം ഒരുക്കുകയും ചെയ്യും. അത് നാട്ടിൽ അസമയത്ത് ഉടലെടുക്കുന്ന സാഹചര്യവും ഉണ്ടാവും.

1981ൽ അന്നത്തെ സഹകരണ സംഘങ്ങളുടെ എണ്ണവും, വ്യാപാര വ്യാപ്തിയും കണക്കിലെടുത്തുകൊണ്ട് രൂപീകരിച്ച സ്റ്റാഫ് പാറ്റേൺ തന്നെയാണ്.സഹകരണമേഖല ഒട്ടേറെ വളരുന്നതിന് ശേഷമുള്ള 2021 ലും സഹകരണ വകുപ്പിൽ നിലനിൽക്കുന്നത്. അതിനാൽ ഇത്തരം തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടു വരേണ്ട പരിശോധനയും ഓഡിറ്റ് മറ്റു സമയബന്ധിതമായി നടത്തുവാൻ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന വകുപ്പിന് കഴിയുന്നില്ല. സ്റ്റാഫ് പാറ്റേൺ കാലാനുസൃതമായി പരിഷ്കരിക്കുകയും ജീവനക്കാർക്ക് കാലഘട്ടത്തിനനുസരിച്ച് ജോലിക്രമം നിശ്ചയിച്ചു നൽകുകയും ആഡിറ്റ് കേഡറൈസേഷൻ നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കാര്യക്ഷമത കൈവരിക്കാൻ സാധിക്കുകയുള്ളൂ.

ആയതിനാൽ ഇത്തരം പോരായ്മകൾ പരിഹരിക്കുന്നതിന് എല്ലാ വിഭാഗം ജീവനക്കാരെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് വരണമെന്ന് ഈ കാര്യത്തിന് അംഗീകൃത സർവീസ് സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജനറൽ സെക്രട്ടറി കെ ജെ കുര്യാക്കോസ്, ട്രഷറർ കെ സി സുബ്രഹ്മണ്യൻ മറ്റു നേതാക്കൾക്കൊപ്പം സംസ്ഥാന സെക്രട്ടറിമാരായ വി എം ഷൈൻ, ദിലീപ് ജി, സഹകരണ വകുപ്പ് സംഘടനാ കൺവീനർ ആർ ശിവകുമാർ, ജോയിൻ കൺവീനർ പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related posts

Leave a Comment