കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന ഭാരവാഹികള്‍


പെരിന്തല്‍മണ്ണ : കേരളത്തിലെ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ സംഘടനയായ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന ഭാരവാഹികളായി ഹനീഫ പെരിഞ്ചീരി പ്രസിഡന്റായും, എന്‍.ഭാഗ്യനാഥ് സെക്രട്ടറിയായും, ഹമീദ് വേങ്ങര ട്രഷറര്‍ ആയും, 23 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
അംഗങ്ങള്‍:
അബ്ദുള്‍ അസീസ് വെട്ടിക്കാട്ടിരി, ജാഫര്‍ മഞ്ചേരി,ജുമൈലത്ത് കാവനൂര്‍, അബ്ദുള്‍ നാസര്‍ എളങ്കൂര്‍, അനില്‍ കുമാര്‍,ചേലേമ്പ്ര, ടി.പി. എം ബഷീര്‍ തേഞ്ഞിപ്പലം, ഇസ്മായില്‍ പെരുവള്ളൂര്‍, ശ്യാം എടരിക്കോട്, ഹംസ പരപ്പനങ്ങാടി,അമ്പൂബക്കര്‍ പുലാമന്തോള്‍, യൂസഫ് മങ്കട പള്ളിപ്പുറം,എ.കെ. മുസ്തഫ പാങ്ങ്, സൈഫുള്ള കടന്നമണ്ണ,ശശി വളാഞ്ചേരി, മജീദ് മംഗലം, ആയിഷകുട്ടി ഒളകര കോല്‍ക്കളം*, സുരേന്ദ്രന്‍ എടപ്പാള്‍, രാജാറാം അണ്ടത്തോട്, രമാദേവി വട്ടം കുളം, ഷീല കാളികാവ്, അഷറഫ് നിലമ്പൂര്‍, ആന്‍സ് ചുങ്കത്തറ.
സഹകരണം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം കേരളത്തിലെ ശക്തമായ സഹകരണമേഖലയ്ക്കും ഫെഡറല്‍ സംവിധാനത്തിനും വെല്ലുവിളിയാകുമെന്ന് യോഗം വിലയിരുത്തി. സഹകരണമേഖലയെ തകര്‍ത്ത് സമാന്തര സംവിധാനമുണ്ടാക്കാനാണ് മള്‍ട്ടി സ്‌റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളും, നിധി കമ്പനി ലിമിറ്റഡ് സ്ഥാപനങ്ങളും സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്യാന്‍ സംഘപരിവാര്‍ വഴി കേന്ദ്രം നീക്കം നടത്തുന്നതില്‍ യോഗം ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു, വി.കെ ഹരികുമാര്‍ സ്വാഗതവും പറഞ്ഞു, എന്‍ ഭാഗ്യനാഥ് നന്ദിയും പറഞ്ഞു

Related posts

Leave a Comment