പ്രിയങ്കയുടെ അറസ്റ്റ്ഃ യുപിയില്‍ പ്രതിഷേധം, അക്രമത്തിനു പിന്നില്‍ കേന്ദ്രമന്ത്രിയെന്നു അജയ് കുമാര്‍

ലക്നോ: ഉത്തര്‍ പ്രദേശിലെ ലഖിപുര്‍ ഖേരിയില്‍ ബിജെപി നേതാക്കള്‍ നടതതിയ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശി ല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തില്‍. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാധ്രയെ അറസ്റ്റ് ചെയ്ത നടപടിയിലും പാര്‍ട്ടി പ്രതിഷേധിക്കുകയാണ്. ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് യുപിസിസി പ്രസിഡന്‍റ് അജയകുമാര്‍ ലല്ലു അറിയിച്ചു. കന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ കുമാര്‍ മിശ്രയടെ മകന്‍ ആശിഷ് കുമാര്‍ മിശ്രയാണ് കര്‍ഷകരുടെ ഇടയിലേക്ക് കാറോടിച്ചു കയറ്റിയതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധിയെ ഇന്നലെ രാത്രിയാണ് അ​റ​സ്റ്റ് ചെയ്തത്.യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​മാ​ണ് അ​റി​യി​ച്ച​ത്. നേ​ര​ത്തെ യു​പി​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി അ​റ​സ്റ്റി​ലാ​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി.​വി.​ശ്രീ​നി​വാ​സും ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

പ്രി​യ​ങ്ക​യെ സീ​താ​പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും കോ​ണ്‍​ഗ്ര​സ് നേതൃത്വം അ​റി​യി​ച്ചു. ഇന്ന് പുലര്‍ച്ചെ പ്രി​യ​ങ്ക ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്കു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു​ക​യ​റി മ​രി​ച്ച ക​ര്‍​ഷ​ക​രു​ടെ കു​ടും​ബ​ത്തെ കാ​ണാ​ന്‍ ല​ഖിം​പൂ​രി​ലെ​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment