മുഖ്യമന്ത്രിയുടെ മൗനം ആര്‍.എസ്.എസിന് പിന്തുണയാണ് ; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ എംഎല്‍എ

തിരുവല്ലയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ.മുഖ്യമന്ത്രിയുടെ മൗനം ആര്‍.എസ്.എസിന് പിന്തുണയാണ്. തലശ്ശേരിയില്‍ ആര്‍എസ്‌എസിന്റെ പ്രകോപന പ്രകടനത്തില്‍ പോലീസിന് കേസ് എടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ വേണ്ടി വന്നെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ വിഷയത്തിലും ഗവണ്‍മെന്റിന് മൗനമായിരുന്നു. പ്രതിപക്ഷം ഇടപെട്ടാണ് വാ തുറക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറായത്. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല. ഷിജു ഖാന്‍ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന തീരുമാനങ്ങളാണെന്നും ഷാഫി പറഞ്ഞു.സംഘ് പരിവാര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മതം കലര്‍ത്തി. ഇനി ശ്വസിക്കുന്ന വായുവിലും കൂടി മാത്രമെ മതം ചേര്‍ക്കാനുള്ളു. ഇതിനെതിരെ ജനാധിപത്യ പ്രധിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment