Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Delhi

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ സുഖിപ്പിക്കാന്‍; കെ.സി. വേണുഗോപാല്‍

Avatar

Published

on


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ സുഖിപ്പിക്കാനാണെന്നും അതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ലെന്നും കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാല്‍. കരിപ്പുര്‍ കേന്ദ്രമാക്കി സ്വര്‍ണക്കടത്ത് നടക്കുവെന്ന് പറയുന്ന മുഖ്യമന്ത്രി അത് തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

”കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമര്‍ശം മാത്രമാണ് മുഖ്യമന്ത്രിയുടേത്. അഞ്ച് വര്‍ഷമായി കരിപ്പുര്‍ കേന്ദ്രമാക്കി സ്വര്‍ണക്കടത്ത് നടക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറയണം. ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും ഉള്‍പ്പെടെ പൊലീസിന്റെ എല്ലാ സംവിധാനവുമുണ്ട്. എന്നിട്ടും ഒന്നും ചെയ്തില്ല. എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമുണ്ട്. ജനങ്ങളെ വിഡ്ഡിയാക്കാനും കേന്ദ്രത്തിലെ ആളുകളെ സുഖിപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിത്. പ്രധാനമന്ത്രിയെ ഏറ്റവുമൊടുവില്‍ കണ്ട ശേഷം മുഖ്യമന്ത്രി ഏറെ മാറിയിരിക്കുന്നു.

Advertisement
inner ad

ഞങ്ങളാരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പാര്‍ട്ടി മൊത്തം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഏറെ നാളായി നടന്നുവരുന്നുണ്ട്. ആ എരിതീയിലേക്ക് എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. ഇതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ല” -കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5,000 കോടിയുടെ കൊക്കെയ്ൻ

Published

on

ന്യൂഡൽഹി: ഗുജറാത്തിലെ അങ്കലേശ്വറിൽ 5000 കോടി വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി.ഗുജറാത്ത് -ഡൽഹി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 518 കിലോ കൊക്കെയ്നാണ്. അങ്കലേശ്വറിലുള്ള അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തായ്‌ലാൻഡിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്.

രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡൽഹി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിൻ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു.

Advertisement
inner ad
Continue Reading

Delhi

രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര

Published

on

ന്യൂഡല്‍ഹി; വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റയുടെ മരണം അല്‍പ സമയം മുന്‍പ് മുംബൈയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

Advertisement
inner ad

ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് രത്തന്‍ടാറ്റ. ജെ ആര്‍ ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.

1991 ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതി െനത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങ്ങിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടു

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങ്ങിനെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറി രണ്ട് ദിവസത്തിനുശേഷം നിര്‍ബന്ധിതമായി ഇറക്കി വിട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. സിവില്‍ ലൈനിലെ ഫ്ളാഗ്സ്റ്റോഫ് റോഡിലെ ബംഗ്ലാവില്‍ നിന്ന് അതിഷിയുടെ സാധനസാമഗ്രികള്‍ ബലമായി നീക്കം ചെയത് പൊതുമരാമത്ത് അധികൃതര്‍ കെട്ടിടം സീല്‍ ചെയ്ത് പൂട്ടിയതായാണ് വിവരം.

ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം ലെഫ്.ഗവര്‍ണര്‍ വി.കെ.സക്സേനയാണ് ഈ കുടിയൊഴിപ്പിക്കലിന് പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു. അതിഷിക്ക് പകരം മറ്റൊരു ബി.ജെ.പി നേതാവിന് വസതി കൈമാറാന്‍ ലെഫ്.ഗവര്‍ണര്‍ നീക്കം നടത്തുന്നതായും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.രണ്ട് ദിവസം മുമ്പാണ് അതിഷി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയത്. അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആപ് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി അടുത്തിടെ ഒഴിഞ്ഞിരുന്നു. ഒമ്പത് വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

Advertisement
inner ad

അതേസമയം, അതിഷിക്ക് ഇതുവരെ ബംഗ്ലാവ് അനുവദിച്ചിട്ടില്ലെന്നും അവര്‍ അനധികൃതമായി അവിടെ കയറി താമസിക്കുകയായിരുന്നു എന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം. അവര്‍ തന്നെയാണ് സ്വന്തം സാധനങ്ങള്‍ ബംഗ്ലാവില്‍നിന്ന് നീക്കിയതെന്നും ഗവര്‍ണറുടെ ഓഫിസ് പറയുന്നു.നവീകരണത്തിന്റെ പേരില്‍ ബംഗ്ലാവില്‍ കോടികള്‍ ചെലവഴിച്ച് നടത്തിയ ധൂര്‍ത്ത് പുറത്ത് അറിയാതിരിക്കാനാണ് അതിഷി ഇത്ര വേഗത്തില്‍ താമസം മാറിയതെന്ന് ഡല്‍ഹി ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. എന്നാല്‍ 27 വര്‍ഷമായി ഡല്‍ഹിയില്‍ അധികാരം ലഭിക്കാത്ത നിരാശയിലാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആം ആദ്മിയും തിരിച്ചടിച്ചു.

കെജ്രിവാള്‍ മന്ത്രിസഭയില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അതിഷി ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി.ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളില്‍ നിന്ന് ‘സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Featured