Connect with us
,KIJU

Kerala

വീണയുടെ മാസപ്പടി: ​പുതുപ്പള്ളിയിലും ​ഗോവിന്ദനു മൗനം

Avatar

Published

on

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. വീണാ വിജയന്റെ പേരിലുള്ള മാസപ്പടി വിവാദത്തെ പാർട്ടി എങ്ങനെയാണ് പ്രതിരോധിക്കുക എന്ന ചോദ്യം വന്നപ്പോൾ തന്ന ​ഗോവിന്ദൻ മൈക്ക് ഓഫ് ആക്കി എഴുന്നേറ്റു.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ അവരത്പാലിക്കാറില്ല. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നവകേരള സദസ് :
പഞ്ചായത്തുകൾ പണം അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published

on

കൊച്ചി:നവ കേരള സദസിനായി തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഭരണസമിതി തീരുമാനത്തിലെ വിരുദ്ധമായി സെക്രട്ടറിമാർ പണം നൽകരുത്.

Advertisement
inner ad

കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നോട്ടീസ് അയക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. കേസ് ഡിസംബർ 7 ലേക്ക് വീണ്ടും മാറ്റി.

Advertisement
inner ad
Continue Reading

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Alappuzha

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

Published

on


ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured