മുഖ്യമന്ത്രി ചികിത്സയ്ക്കു വീണ്ടും യുഎസിലേക്ക്, ഈ മാസം 15നു പോയി 29നു തിരിച്ചെത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും പേഴ്സണൽ സെക്രട്ടറി പി എ സുനീഷും ഉണ്ടാകും. ഈ മാസം 15 നാണ് യാത്ര. 15ന് പോയി 29 ന് തിരിച്ചെത്തും. എല്ലാ ചെലവും സർക്കാർ വഹിക്കും. രണ്ടാം തവണയാണ് ചികിത്സയ്ക്കായി പിണറായി വിജയൻ യുഎസിലേക്കു പോകുന്നത്.
2018 സെപ്റ്റംബർ രണ്ടിനായിരുന്നു ആദ്യ യാത്ര. റോചസ്റ്ററിലെ മയോ ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു ഇന്നു ചികിത്സ. രോ​ഗ വിവരം അന്നു പുറത്തു വിട്ടിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി ക്യാൻസർ ചികിത്സയിലാണെന്നു പിന്നീടു വെളിപ്പെടുത്തി. 20 ദിവസത്തെ ചികിത്സയാണ് അദ്ദേഹം റോചസ്റ്ററിൽ അനുഭവിച്ചത്. പിന്നീട് രണ്ടു പൊതു ചടങ്ങിലും പങ്കെടുത്ത ശേഷമാണ് 22 നു തലസ്ഥാനത്ത് തിരിച്ചെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല.
ഈ മാസം മുഖ്യമന്ത്രി യുഎസിലേക്കു പോകുമ്പോൾ ആർക്കാണ് പകരം ചുമതലയെന്നു വ്യക്തമാക്കിയിട്ടില്ല. രണ്ടാഴ്ചയിലേക്കാണാ യാത്ര എന്നിരിക്കെ, പകരം ചുമതല ആവശ്യമില്ലെന്ന വാദവും ഉയരുന്നുണ്ട്.

Related posts

Leave a Comment