Connect with us
48 birthday
top banner (1)

Kerala

അധികാരം തലയ്ക്ക് മീതെയെന്ന് മുഖ്യമന്ത്രി കരുതുന്നു: ഗവർണർ

Avatar

Published

on

തിരുവനന്തപുരം: അധികാരം സ്വന്തം തലയ്ക്കുമീതെയാണെന്നാണ് ചിലര്‍ കരുതുന്നതെന്നും നിയമങ്ങള്‍ക്ക് മുകളിലാണ് താനെന്ന ചിന്തയാണ് ഇത്തരക്കാര്‍ക്കെന്നും മുഖ്യമന്ത്രിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വിമർശനം. പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. കൊല്ലത്ത് തനിയ്‌ക്കെതിരെ പ്രതിഷേധിച്ചവരില്‍ 22 പേര്‍ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പോലീസുകാര്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ ഉണ്ടായിട്ടും പ്രതിഷേധക്കാര്‍ ആക്രമിക്കാനെത്തി.  അവര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പോലീസുകാര്‍ ഇതുതന്നെയാണോ ചെയ്യുകയെന്നും തിരുവനന്തപുരത്ത് ഗവർണർ പ്രതികരിച്ചു.
എസ്എഫ്ഐ തെമ്മാടികൾക്കു മറുപടിയില്ലെന്ന് ഗവർണർ പറഞ്ഞു. തന്റെ നിയമപരമായ അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. താനും സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധിക സുരക്ഷ വേണമെന്ന്  ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താന്‍ പുറത്തിങ്ങിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ തന്നെ അടിയ്‌ക്കെട്ടെ. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാല്‍ ഭയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Featured

ജീവിതകാലം മുഴുവന്‍ സ്മരിക്കും; വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും: രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും, താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

റായ്ബറേലി നിലനിർത്തി രാഹുൽ ഗാന്ധി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി : നീണ്ട ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. പകരം റായ്ബറെലി മണ്ഡലം നിലനിർത്തും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

ഡോ.സാമുവല്‍ മോര്‍ തിയോഫിലസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍

Published

on

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.

Continue Reading

Featured