Connect with us
48 birthday
top banner (1)

Kerala

മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നു: രമേശ് ചെന്നിത്തല

Avatar

Published

on


പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും നിലനിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ശബരിമല തീര്‍ത്ഥാടനം അവതാളത്തിലാക്കാന്‍ ഇതുവരെ ഒരു ഗവണ്‍മെന്റുകളും ശ്രമിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. വട്ടിപ്രത്തെ ശബരിമല ഇടത്താവളം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദര്‍ശനത്തിനായി18 ഉം 20 ഉം മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് അയ്യപ്പഭക്തര്‍ക്ക് ഉള്ളത്. നിലവില്‍ ദേവസ്വം ബോര്‍ഡ് പോലീസിനേയും പോലീസ് ദേവസ്വം ബോര്‍ഡിനേയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്.

Advertisement
inner ad

ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. നിലക്കലില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ടെന്റര്‍ നടത്തിയ പണികള്‍ ആരംഭിച്ചിട്ട് പോലും ഇല്ല എന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. മുന്നൊരുക്കങ്ങള്‍ ഫലപ്രദമായ നിലയില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ബാദ്ധ്യസ്ഥനാണ്. ദേവസ്വം മന്ത്രി അത്ചെയ്യണം.

ക്രിസ്തുമസ് അവധിക്കാലത്തും മണ്ഡല പൂജ, മകരവിളക്ക് കാലത്തും തിരക്ക് ഇനിയും വര്‍ധിക്കും. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മകരവിളക്കിന് മുന്‍പായി മുഖ്യമന്ത്രി ശബരിമല അവലോകന യോഗം വിളിച്ച് ചേര്‍ക്കുന്നത് പതിവാണ്. ഇത്തവണ ആര് യോഗം വിളിച്ച് ചേര്‍ക്കുമെന്നറിയില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും തുടരുകയാണെന്നാണ് മനസ്സിലാക്കുന്നത്. ശബരിമല തീര്‍ത്ഥാടകരോടുള്ള അനാദരവും അവരോടുള്ള അവഗണനയും സര്‍ക്കാര്‍ തുടരുകയാണെന്നും, അത് അവസാനിപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. കോഴിക്കോട് ചാത്തമംഗലം സ്വദേശി റിയയാണ് വധു. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

Continue Reading

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Thiruvananthapuram

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്

Published

on


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.

പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

Advertisement
inner ad

ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading

Featured