Connect with us
48 birthday
top banner (1)

Kerala

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: സതീശൻ

Avatar

Published

on

ആലുവ: വൻ പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസിന് സമീപം പെൺകുട്ടി അപമാനിക്കപ്പെട്ടത് ലജ്ജാകരമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹൃദയം നുറുങ്ങിപ്പോകുന്ന സംഭവം ആലുവയിൽ ഉണ്ടായിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. വീണ്ടും നാടിനെ നടുക്കിക്കൊണ്ട് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടി വീണ്ടും അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനെ ഭരണകൂടമോ പൊലീസോ നോക്കിക്കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. നിലവിളി കേട്ട് അയൽവാസികളെ സംഘടിപ്പിച്ച് തെരച്ചിൽ നടത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സുകുമാരൻ ചേട്ടനെ അഭിനന്ദിക്കുന്നു. തെരച്ചിൽ നടത്തിയതു കൊണ്ടാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനായത്.

ആലുവയിലെ ആദ്യ സംഭവത്തിന് ശേഷം എന്തെങ്കിലും കരുതൽ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടോ? പട്രോളിങിനെ കുറിച്ച് ചോദിക്കുമ്പോൾ ആവശ്യമായ ഫോഴ്‌സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസ് വൻപൊലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ദാരുണ സംഭവം ഉണ്ടായെന്നത് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ സ്ഥിരമായി ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം അക്രമങ്ങൾ വർധിക്കുകയും പൊലീസ് നിർവീര്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

Advertisement
inner ad

2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് പെരുമ്പാവൂരിലെ സംഭവത്തിന്റെ പേരിൽ എത്രമാത്രം ബഹളമുണ്ടാക്കിയവരാണ് സി.പി.എമ്മും എൽ.ഡി.എഫും. ഇപ്പോൾ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഇവരുടെയെല്ലാം നാവ് എവിടെ പണയപ്പെടുത്തിയിരിക്കുകയാണ്? ആലുവയിൽ ഉണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിപക്ഷത്തിന് ഗൗരവതരമായ നിലപാടെടുക്കേണ്ടി വരും. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പരാജയം സമ്മതിച്ച് പിൻമാറാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പൊലീസ് അനാസ്ഥയ്ക്കും ഇരട്ടനീതിക്കും എതിരായ യു.ഡി.എഫ് സമരം തുടരും.

മുദ്രാവാക്യം വിളിച്ചതിന് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിക്കുകയും തൊപ്പി കൊണ്ട് അദ്ദേഹത്തിന്റെ മുഖം മറയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ പൊലീസ് അപമാനമാണ്. എന്നുമുതലാണ് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പൊലീസ് 94 വയസുകാരന്റെ വായ പൊത്തിപ്പിടിക്കാൻ തുടങ്ങിയത്? കള്ളക്കേസെടുത്താണ് ഗ്രോ വാസുവിനെ അകത്താക്കിയത്. ലക്ഷക്കണക്കിന് ആളുകൾ നോക്കി നിൽക്കെ നിയമസഭ അടിച്ചു തകർത്തവർ ഇന്ന് കേരളത്തിൽ മന്ത്രിമാരാണ്. അവർക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ സർക്കാർ നെട്ടോട്ടമോടുന്നതിനിടയിലാണ് 94 കാരനെതിരെ പൊലീസിന്റെ പരാക്രമം. ഗ്രോ വാസുവിനോടും പുതുപ്പള്ളിയിലെ സതിയമ്മയോടുമൊക്കെയാണ് പൊലീസ് വിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ പൊലീസ് പരിഹാസ്യരായിരിക്കുകയാണ്.

Advertisement
inner ad

മുഖ്യമന്ത്രിക്ക് ഭരണത്തിൽ ഒരു കാര്യവും ഇല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മുന്നോക്ക വികസന കോർപറേഷനിൽ കേരള കോൺഗ്രസ് ബി പ്രതിനിധിയെ മാറ്റി സി.പി.എമ്മുകാരനെ നിയമിച്ചു. സർക്കാരും പാർട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്നാണ് പിറ്റേ ദിവസം പറഞ്ഞത്. പൊതുഭരണ വകുപ്പിന് കീഴിലുള്ള കോർപറേഷനിലെ ചെയർമാനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും മാറ്റിയത് അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഭരണം നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്വന്തം വകുപ്പിൽ മുഖ്യമന്ത്രി അറിയാതെ കോർപറേഷൻ ചെയർമാനെ മറ്റി മറ്റൊരാളെ വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഭരണത്തിന്റെ മറവിൽ കേരളത്തിൽ നടക്കുന്നത് തമാശയാണ്. ആരാണ് കേരളം ഭരിക്കുന്നത്? ആർക്കാണ് മുഖ്യമന്ത്രി ഭരണം വിട്ടുകൊടുത്തിരിക്കുന്നത്? പ്രതിപക്ഷ നേതാക്കൾക്കെതിരെയും സതിയമ്മയ്‌ക്കെതിരെയും ഗ്രോ വാസുവിനെതിരെയും പൊലീസിനെ വിടുന്നവർ മാർക്‌സിസ്റ്റുകാരെ മുഴുവൻ സംരക്ഷിക്കുകയാണ്. സ്‌കോർട്ട്‌ലൻഡ് യാർഡിന്റെ വീര്യമുണ്ടായിരുന്ന കേരള പൊലീസിനെ തകർത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured