Connect with us
48 birthday
top banner (1)

Kerala

മന്ത്രി ബിന്ദുവിന്റെ വാദങ്ങൾ വിചിത്രം: രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം

Avatar

Published

on

തിരുവനന്തപുരം:പി എസ് സി അംഗീകരിച്ച കോളെജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം.പി.എസ്.സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ട്കേൾവിയില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പി എസ് സി യുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലയ്ക്ക് മന്ത്രിക്ക് ഒരു നിമഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. മന്ത്രി നിയമ വിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ് ? 63 പേരുടെ ലിസ്റ്റ് പി എസ് സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്.
ഇക്കാര്യത്തിൽ കൂടുതൽ തെളിവിൻ്റെ അവിശ്യമില്ല. ധാർമികതയുടെ ഒരംശം മുണ്ടെങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം.
ഇഷ്ടക്കാർക്ക് പ്രമോഷൻ കിട്ടാതെ വന്നപ്പോൾ പി എസ് സി നൽകിയ ലിസ്റ്റ് എങ്ങനെ കരട് ലിസ്റ്റായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രിക്ക് നോട്ട് എഴുതാനാവും.ഏത് ചട്ടപ്രകാരമാണ് മന്ത്രി ഇടപെട്ടത് ? തഴയപ്പെട്ടവരെ ഉൾപ്പെടുത്തി ലിസ്റ്റ് അപ്പീൽ കമ്മറ്റിക്ക് നൽകണമെന്ന് എഴുതാൻ എന്ത് അധികാരമാണ് മന്ത്രിക്ക് പി എസ് സിക്ക് മുകളിൽ ഉള്ളത്?
സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരികി കയറ്റാൻ മന്ത്രി ശ്രമിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured