മന്ത്രി ശിവന്‍കുട്ടി രാജി വയ്ക്കണംഃ പ്രതിപക്ഷം

തിരുവനന്തപുരംഃ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വയ്ക്കണമെന്നു പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജി വയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്നും നേതാക്കാള്‍. രാജി ആവശ്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇതു രാഷ്‌ട്രീയ ധാര്‍മികതയുടെയും നിയമവാഴ്ചയുടെയും പ്രശ്നമാണ്. അധികാരത്തിലിരുന്നു കൊണ്ട് ഒരു മന്ത്രി കോടതി വിചാരണ നേരിടുന്ന സാഹചര്യം ഇതുവരെ സംസ്ഥാനത്തുണ്ടായിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരപരാധിത്വം തെളിയിക്കപ്പെടുന്നതു വരെ അധികാരത്തില്‍ നിന്നു മാറി നില്‍ക്കുന്നതാണ് കീഴ്‌വഴക്കം. ഇവിടെയും അതാണു ഉചിതം. മന്ത്രിയായിരുന്ന മാണിയെ തടഞ്ഞതിന്‍റെ പേരിലുണ്ടായ അക്രമത്തിന്‍റെ പേരിലാണ് നിയമസഭയില്‍ കൈയാങ്കളി ഉണ്ടായത്. ഈ കേസില്‍ സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിച്ച സാഹചര്യത്തില്‍ ജോസ് കെ മാണി ആത്മപരിശോധന നടത്തണമെന്നു പ്രതിപക്ഷ നേതാവ് വി.,ഡി. സതീശന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സ്വീകരിച്ച നിലപാടുകള്ഡക്കാണ് പരമോന്നത നീതി പീഠത്തില്‍ നിന്ന് അംഗീകാരം കിട്ടിയത്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് സഭയ്ക്കകത്തും പുറത്തും സംരക്ഷണം നല്‍കരുതെന്നാണ് യുഡിഎഫിന്‍റെ നിലപാട്. ഒരംഗം മറ്റൊരംഗത്തെ കുത്തിക്കൊന്നാല്‍ എന്തു നിയമപരിരക്ഷയാണ് നല്‍കേണ്ടത്. ഇതേ നിലപാടാണു കോടതിയും സ്വീകരിച്ചത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന പരിഗണന മാത്രമേ ജനപ്രതിനിധികള്‍ക്കും ലഭിക്കൂ. ഒരാള്‍ തോക്കുമായി നിയമസഭയിലെത്തിയാല്‍ എന്തു സംരക്ഷണമാണു നല്‍കേണ്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഉപനേതാവ് ഡോ. . എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment