Featured
മാസപ്പടി അടക്കം ആറ് അഴിമതികൾക്ക് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി മറുപടി പറയണം: സതീശൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ഉൾപ്പെട്ട മാസപ്പടി ഉൾപ്പെടെ 6 അഴിമതികൾ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാദപ്രതിവാദത്തിന് മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. ജനം തടഞ്ഞ് നിർത്തി ചോദിക്കുമെന്ന ഭയം കൊണ്ടാണ് മന്ത്രിമാർ പ്രചരണത്തിന് എത്താത്തതെന്നും സതീശൻ പരിഹസിച്ചു. പാമ്പാടിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഗൗരവതരമായ രാഷ്ട്രീയം ചർച്ച ചെയ്യാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ മാസപ്പടി ആരോപണം ഉൾപ്പെടെ ആറ് പ്രധാന അഴിമതികളാണ് സർക്കാരിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. ജനങ്ങളുമായി ഇതേക്കുറിച്ച് സംവദിക്കും. സർക്കാരിന്റെ കെടുകാര്യസ്ഥതകളും ഒന്നൊന്നായി പുറത്തുകൊണ്ട് വരും. വില്ലേജ് ഓഫീസർ അറിയാതെ വില്ലേജ് അസിസ്റ്റന്റ് എങ്ങനെ കൈക്കൂലി വാങ്ങുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യം ശരിയാണ്. അതേ ചേദ്യം തന്നെയാണ് ഞങ്ങളും മുഖ്യമന്ത്രിയോട് ചോദിക്കുന്നത്.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ജയിലിൽ നിന്നും പുറത്ത് വന്ന ശിവശങ്കർ വീണ്ടും ലൈഫ് മിഷൻ കേസിൽ ജയിലിൽ പോയി. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷനിൽ ഗൾഫിൽ നിന്ന് വന്ന 20 കോടിയിൽ ഒൻപതേകാൽ കോടി രൂപ കമ്മീഷൻ വാങ്ങിയത് അദ്ദേഹം അറിഞ്ഞില്ലേ? സമീപകാലത്ത് കേരളം കണ്ട കൊടിയ അഴിമതികളായ എ.ഐ കാമറ, കെ ഫോൺ ഇടപാടുകളുടെ കേന്ദ്രബിന്ദുവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷനെ കൊണ്ട് 1032 കേടി രൂപയുടെ പർച്ചേസ് നടത്തിയതിലും വ്യാപകമായ ക്രമക്കേട് നടന്നു.
ഏറ്റവും അവസാനമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കൊച്ചിയിലെ സർക്കാർ സ്ഥാപനത്തിന് പങ്കാളിത്തമുള്ള കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് ആ കമ്പനിക്ക് ഒരു സർവീസും നൽകാതെ 1.72 കോടി രൂപ വാങ്ങിയെന്ന് ഇൻകം ടാക്‌സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നു. ഇതിലൊന്നും മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പറയാൻ തയാറായില്ല. ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയല്ല.
ഭരണരംഗത്തെ കെടുകാര്യസ്ഥതയിൽ ഏഴ് വർഷം കൊണ്ട് ഗുരുതരമായ ധനപ്രതിസന്ധിയാണ ഈ സർക്കാർ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത്. ആറ് ഡി.എകളിലായി പതിനെണ്ണായിരം കോടിയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. പെൻഷനുകളെല്ലാം മുടങ്ങി. ട്രഷറിയിൽ നിന്നും 5 ലക്ഷത്തിൽ കൂടുതലുള്ള ചെക്കുകളൊന്നും നൽകുന്നില്ല. എന്നിട്ടാണ് വികസനം ചർച്ച ചെയ്യാമെന്ന് പറയുന്നത്. വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചു. ശമ്പളം കൊടുക്കൽ മാത്രമാണ് സർക്കാരിന്റെ ജോലി. 3400 കോടിയുടെ ബാധ്യതയുണ്ടാക്കി സപ്ലൈകോയെ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയിലെത്തിച്ചു. വിപണി ഇടപെടലിൽ പൂർണമായും പരാജയപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതി മുട്ടുമ്പോഴും വെള്ളക്കരവും വൈദ്യുതി ചാർജും കെട്ടിട നികുതിയും ഇന്ധന സെസും വർധിപ്പിച്ചു. വിലക്കയറ്റത്തിന് കാരണമായ സ്ഥിതിയുണ്ടായത് ഈ സർക്കാരാണെന്ന് പുതുപ്പള്ളിയിലെ ജനങ്ങളോടും കേരളത്തോടും ഞങ്ങൾ പറയും. സർക്കാരിന്റെ പരാജയവും അഴിമതിയുമാണ് ഞങ്ങൾ സംസാരിക്കാൻ പോകുന്നത്. പണം കൊടുത്താൽ കേരളത്തിലെ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ കിട്ടുന്ന അവസ്ഥയാണ്. പരീക്ഷ എഴുതാത്തവർ പോലും പാസാകുന്നു. പി.എച്ചി.ഡി പോലും കോപ്പിയടിച്ചയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തെ ലഹരി മരുന്നിന്റെ കേന്ദ്രമാക്കി മാറ്റിയതാണോ വികസനം? അതാണോ ചർച്ച ചെയ്യേണ്ടത്. വേണമെങ്കിൽ അതും ചർച്ച ചെയ്യാം. ഓരോ വകുപ്പിനെ കുറിച്ചും ചർച്ച ചെയ്തുള്ള കുറ്റപത്രമാണ് യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത്.
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
Featured
രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Featured
80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ നഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ഗതാഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ നഗരം സാക്ഷ്യം വഹിക്കുന്നത്. നഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
നഗരത്തിലെ വാഹന ഗതാഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബംഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login